25 April Thursday

മലപ്പുറം വട്ടപ്പാറയിൽ ലോറി മറിഞ്ഞ്‌ മൂന്നുപേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023

മലപ്പുറം > ദേശീയപാതയിൽ മലപ്പുറം വട്ടപ്പാറ വളവിൽ ലോറി മുപ്പതടി താഴ്‌ചയിലേക്ക്‌ മറിഞ്ഞ്‌ മൂന്നുപേർ മരിച്ചു. ഡ്രൈവർ ഉണ്ണികൃഷ്‌ണൻ, അരുൺ, ശരത്‌ എന്നിവരാണ്‌ മരിച്ചത്‌.

കോഴിക്കോട് നിന്നും ചാലക്കുടിയിലേക്ക് ഉള്ളിയുമായി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. നിയന്ത്രണംവിട്ട് കൊടുംവളവിലെ സുരക്ഷ ഭിത്തിയിലിടിച്ച് താഴ്‌ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. രാവിലെ ആറരയോടെയാണ്‌ അപകടം നടന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ വളാഞ്ചേരി ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top