തേഞ്ഞിപ്പലം > കാലിക്കറ്റ് സര്‍വകലാശാല സിന്തറ്റിക് ട്രാക്കില്‍ നടക്കുന്ന മലപ്പുറം ജില്ലാ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ സ്വർണമണിഞ്ഞെങ്കിലും അഞ്ജലിയുടെ കണ്ണിൽനിന്നുതിർന്നത് സന്തോഷ കണ്ണീരായിരുന്നില്ല. ദുഃഖത്തിന്റേതായിരുന്നു. അണ്ടർ 18 പെൺകുട്ടികളുടെ 400 മീറ്ററിലായിരുന്നു അഞ്ജലിക്ക് നേട്ടം. ഓട്ടം പൂർത്തിയാക്കി ആകാശത്തേക്ക് കണ്ണുകൾ പായിച്ച് അവൾ വിജയനിമിഷത്തിന് നന്ദി പറഞ്ഞു.
എന്നാൽ അവളുടെ നേട്ടം കാണാൻ പ്രിയപ്പെട്ട പരിശീലകൻ പാലയ്ക്കമണ്ണിൽ അജ്‌മൽ ഉണ്ടായിരുന്നില്ല. ജൂണിൽ അങ്ങാടിപ്പുറത്ത് തീവണ്ടി തട്ടിയായിരുന്നു മരണം. കുട്ടിക്കാലംമുതൽ കായികരംഗത്തുള്ള അഞ്ജലിയെ മികവിന്റെ വഴിയിലേക്ക് തിരിച്ചുവിട്ടത് മേലാറ്റൂർ ആർഎംഎച്ച്എസിൽ കായികാധ്യാപകനായി അജ്‌മൽ വന്നപ്പോഴാണ്. മേലാറ്റൂർ സ്വദേശികളായ കെ ശശികുമാറിന്റെയും എം ഷൈലജയുടെയും മകളാണ് ഈ പ്ലസ് വൺകാരി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..