06 July Sunday

ഗുരുവായൂരിൽ വീട്ടിൽനിന്ന്‌ ഒന്നേക്കാൽ കോടി രൂപയുടെ സ്വർണക്കവർച്ച

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022

തൃശൂർ> ഗുരുവായൂര്‍ സ്വദേശിയായ പ്രവാസി സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍വന്‍ കവര്‍ച്ച. തമ്പുരാന്‍പടിയിലെ കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടില്‍ നിന്ന്‌ ഇന്നലെ രാത്രിയിലാണ്‌ ഒന്നേമുക്കാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണം കളവുപോയത്.

 ബാലനും കുടുംബവും തിയേറ്ററില്‍ സിനിമ കാണാന്‍ പോയ നേരത്താണ് കവര്‍ച്ച നടന്നത്‌. വീടിന്റെ പിന്‍വാതില്‍ പൊളിച്ച നിലയിലാണ്‌. ബാലന് നാട്ടില്‍ സ്വര്‍ണാഭരണ വ്യവസായം നടത്തുന്നതിന്‌ വേണ്ടി  വീട്ടിൽ സൂക്ഷിച്ച സ്വര്‍ണമാണ്‌ നഷ്‌ടമായത്‌. മോഷ്ടാവിന്റെ രൂപം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top