16 April Tuesday

മധുര ജങ്‌ഷനിൽ നിർമാണ ‌പ്രവൃത്തി: ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

തിരുവനന്തപുരം> മധുര ജങ്‌ഷൻ സ്‌റ്റേഷനിൽ നിർമാണപ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. 16343 തിരുവനന്തപുരം സെൻട്രൽ– മധുര ജങ്‌ഷൻ അമൃത എക്‌സ്‌‌പ്രസ്‌ ചൊവ്വാഴ്‌‌ച കൂടൽനഗറിൽ യാത്ര അവസാനിപ്പിക്കും. 16344 മധുര ജങ്‌ഷൻ-തിരുവനന്തപുരം സെനട്രൽ എക്‌സ്‌പ്രസ്‌ കൂടൽനഗറിൽ നിന്നായിരിക്കും ചൊവ്വ, ബുധൻ ദിവസങ്ങളിൽ പുറപ്പെടുക.

16321 നാഗർകോവിൽ ജങ്‌ഷൻ– കോയമ്പത്തൂർ ജങ്‌ഷൻ ഈ ദിവസങ്ങളിൽ വിരുദുനഗറിൽ യാത്ര അവസാനിപ്പിക്കും. 16322 കോയമ്പത്തൂർ ജങ്‌ഷൻ– നാഗർകോവിൽ ജങ്‌ഷൻ വിരുദുനഗറിൽനിന്നും 16729 മധുര ജങ്‌ഷൻ– പുനലൂർ തിരുനെൽവേലിയിൽ നിന്നുമായിരിക്കും പുറപ്പെടുക പുറപ്പെടുക. 16730 പുനലൂർ– മധുര എക്‌സ്‌പ്രസ്‌ ബുധനാഴ്‌ച തിരുനെൽവേലിയിൽ യാത്ര അവസാനിപ്പിക്കും. 16128 ഗുരുവായൂർ– ചെന്നൈ എഗ്‌മൂർ എക്‌സ്‌പ്രസ്‌ ഈദിവസം മധുര ജങ്‌ഷൻ ഒഴിവാക്കിയായിരിക്കും സർവീസ്‌ നടത്തുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top