25 April Thursday

VIDEO - എട്ടുവയസുകാരിയെ ക്രൂരമായി മര്‍ദിച്ചു: മദ്രസ അധ്യാപകനെതിരെ കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

നിലമ്പൂര്‍> എട്ട് വയസുകാരിക്ക് മദ്രസ അധ്യാപകന്റെ ക്രൂര മര്‍ദ്ദനം. നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ എരഞ്ഞിമങ്ങാട് സ്വദേശിയായ എട്ട് വയസുകാരിയെയാണ് മദ്രസ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചത്. കുട്ടിയുടെ കാലില്‍ അടിയേറ്റ നിരവധി പാടുകളും വ്യക്തമാണ്. സംഭവത്തില്‍ നിലമ്പൂര്‍ പൊലീസ് കേസെടുത്തു. ചുരല്‍ ഉപയോഗിച്ചാണ് മര്‍ദിച്ചത് എന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങള്‍.

മദ്രസ അധ്യാപകനായ റഫീഖിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഇതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.ഖുര്‍ആന്‍ പാഠങ്ങള്‍ പഠിക്കാത്തതിനാണ് അധ്യാപകന്‍ മര്‍ദിച്ചതെന്ന് കുട്ടി തന്നെ അധ്യാപകന്റെ പേരെടുത്ത് പറയുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നു.

കാലില്‍ അടിയേറ്റ പാടുകളും വ്യക്തമാണ്. കുട്ടികളെ നേരത്തെയും റഫീഖ് മര്‍ദിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.



 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top