16 September Tuesday

താലിബാനെ എതിര്‍ത്ത് മദ്രാസ് ഐഐടിയില്‍ ബിരുദം നേടി അഫ്ഗാന്‍ യുവതി

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023

കാബൂള്‍> സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാന്‍ ഭരണകൂടത്തിന്റെ എതിര്‍പ്പ് മറികടന്ന് മദ്രാസ് ഐഐടിയില്‍നിന്ന് കെമിക്കല്‍ എന്‍ജിനിയറിങ്ങില്‍ മികച്ച വിജയം സ്വന്തമാക്കി അഫ്ഗാന്‍ യുവതി. വടക്കന്‍ അഫ്ഗാനിസ്ഥാനില്‍നിന്നുള്ള ബെഹിഷ്ത ഖൈറുദ്ദീനാണ് ബിരുദാനന്തര ബിരുദം നേടിയത്. 2021ല്‍ അഫ്ഗാനില്‍ താലിബാന്‍ ഭരണത്തിലേക്ക് വരുന്ന സമയത്താണ് യുവതിക്ക് ഐഐടിയില്‍ പ്രവേശനം ലഭിക്കുന്നത്. അതോടെ ഇന്ത്യയിലേക്ക് വരാന്‍ കഴിയാതായ യുവതി ഓണ്‍ലൈനായാണ് പഠിച്ച് പരീക്ഷ എഴുതിയത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top