26 April Friday

അട്ടപ്പാടി മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസ്: പ്രതി അബ്ബാസിന് ജാമ്യം

വെബ് ഡെസ്‌ക്‌Updated: Saturday Nov 19, 2022

മണ്ണാർക്കാട്> അട്ടപ്പാടി മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി അബ്ബാസിന് മണ്ണാർക്കാട് എസ് സി എസ്‌ടി സ്‌പെഷ്യൽ ജില്ല കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. മധു കേസ് തീരുന്നതുവരെ അട്ടപ്പാടി താലൂക്കിൽ പ്രവേശിക്കരുത്, എല്ലാ ശനിയാഴ്ച്ചകളിലും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായി ഒപ്പുവെക്കണം, മധുവിന്റെ ബന്ധുക്കളേയോ, സാക്ഷികളേയോ ഭീഷണിപ്പെടുത്തരുത് എന്നിവയാണ് ഉപാധികൾ.

മധുവിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് പ്രതി അബ്ബാസ് അറസ്റ്റിലാവുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top