13 July Sunday

മധു വധക്കേസ്: സാക്ഷിവിസ്‌താരം 18ന് പുനരാരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022

മണ്ണാർക്കാട്> അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിന്റെ സാക്ഷിവിസ്‌താരം 18ന് പുനരാരംഭിക്കും. മൂന്നാമത്തെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി രാജേഷ് എം മേനോനെ നിയമിച്ചുള്ള ഉത്തരവ്‌ വ്യാഴാഴ്ച ജില്ലാ ജഡ്‌ജിക്ക് കൈമാറി.


സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി രാജേന്ദ്രനെ മാറ്റണമെന്ന്‌ മധുവിന്റെ കുടുംബം ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിച്ചാണ് വിചാരണ നിർത്തിവെച്ചത്. 122 സാക്ഷികളുള്ള കേസിൽ 11,12 സാക്ഷികളെ മുമ്പ് വിസ്തരിച്ചു. ഇവർ രണ്ടുപേരും കൂറുമാറി. തുടർന്നാണ് മധുവിന്റെ അമ്മയും സഹോദരിയും പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യവുമായി രംഗത്തുവന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top