03 July Thursday

ഇരുമെയ്യാണെങ്കിലും അദാനിയും മോദിയും ഒറ്റക്കരളാണ്: എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023

കൊച്ചി> അദാനിയും മോദിയും രണ്ടുപേരല്ലന്നും, ഇരുമെയ്യാണെങ്കിലും ഒറ്റക്കരളാണവരെന്നും എംഎം ബേബി.ഇന്ത്യ കണ്ട ഏറ്റവും വലിയ ഓഹരി കുംഭകോണങ്ങളില്‍ ഒന്നാണ് അദാനി കമ്പനികള്‍ക്ക് മേല്‍ ആരോപിക്കപ്പെട്ടത്. അതില്‍ ഒരു അന്വേഷണം നടത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറാവുന്നില്ല.

 മാത്രമല്ല സാധാരണക്കാരായ ഇന്ത്യക്കാരുടെ ചെറിയ സമ്പാദ്യങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന എല്‍ഐസി, പ്രോവിഡന്റ് ഫണ്ട്, പെന്‍ഷന്‍ ഫണ്ട് എന്നീ സ്ഥാപനങ്ങളെക്കൊണ്ട് മോദി സര്‍ക്കാര്‍ അദാനി കമ്പനികളില്‍ പണം നിക്ഷേപിക്കുകയാണ്.ഇന്ത്യയിലെ സാധാരണക്കാരുടെ സാമ്പത്തിക ഭദ്രത തകര്‍ക്കുന്ന നടപടി ആണിതെന്നും ബേബി വ്യക്തമാക്കി

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top