25 April Thursday

നൂപുർ ശർമയെ അറസ്റ്റ് ചെയ്യില്ല, ടീസ്‌ത സെതൽവാദ് അടക്കമുള്ളവർക്ക് ജാമ്യം കൊടുക്കില്ല: രാജ്യത്തിന്റെ അവസ്ഥയിൽ ആശങ്ക- എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

കൊച്ചി> രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയിൽ ഏത് രാജ്യസ്നേഹിയും ആശങ്കാകുലരാവണമെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ മെമ്പർ എം എ ബേബി. നൂപുർ ശർമയെ അറസ്റ്റ് ചെയ്യാത്ത പൊലീസും കോടതിയും ടീസ്‌ത സെതൽവാദിനും ആർ ബി ശ്രീകുമാറിനും സഞ്ജീവ് ഭട്ടിനും മുഹമ്മദ് സുബൈറിനും ജാമ്യം കൊടുക്കുന്നുമില്ലെന്ന് അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

ഫെയ്‌സ്‌ബുക്ക് കുറിപ്പ്

നൂപുർ ശർമയെ അറസ്റ്റ് ചെയ്യാത്ത പൊലീസും കോടതിയും ടീസ്‌ത സെതൽവാദിനും ആർ ബി ശ്രീകുമാറിനും സഞ്ജീവ് ഭട്ടിനും മുഹമ്മദ് സുബൈറിനും ജാമ്യം കൊടുക്കുന്നുമില്ല. വിദ്യാർത്ഥി നേതാവായിരുന്ന ഉമർ ഖാലിദിന് ഒരു വർഷത്തിലേറെയായി ജാമ്യം നല്കാത്തിനെക്കുറിച്ച് ലോകപ്രശസ്‌ത പണ്ഡിതനും ചിന്തകനുമായ നോം ചോംസ്‌കി പറയുന്നത്, ഇന്ത്യയിലെ സ്വതന്ത്ര സ്ഥാപനങ്ങളെ താഴ്ത്തിക്കെട്ടുന്ന നടപടിയാണെന്നാണ്.

മുതിർന്ന അഭിഭാഷകനും മുൻ കോൺഗ്രസ് നേതാവായിരുന്ന കപിൽ സിബൽ പറയുന്നത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ സ്ഥിതി കണ്ടു തല കുനിയുന്നു എന്നാണ്!. രാജ്യത്തെ ഇന്നത്തെ അന്തരീക്ഷം പേടിപ്പെടുത്തുന്ന താണെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞനും ചിന്തകനുമായ അമർത്യ സെൻ പറയുന്നത്. ഈ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയിൽ ഏത് രാജ്യസ്നേഹിയും ആശങ്കാകുലരാവണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top