29 March Friday

എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും മാസ്റ്റർ പ്ലാൻ: മന്ത്രി എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Monday Oct 4, 2021


തിരുവനന്തപുരം
പ്രകൃതി ദുരന്തങ്ങളും മഹാമാരിയുമടക്കം നേരിടാനുള്ള മാസ്റ്റർ പ്ലാൻ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങൾക്കും തയ്യാറാക്കുമെന്ന്‌ മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. തദ്ദേശഭരണതലത്തിലും ജില്ല, സംസ്ഥാനതലത്തിലും ഇവ തയ്യാറാക്കും. ജില്ലാ ആസൂത്രണ സമിതികളെ ശക്തിപ്പെടുത്തും. അധികാരം കവരലല്ല, അധികാര വികേന്ദ്രീകരണം ശക്തിപ്പെടുത്തലാണ്‌ സർക്കാർ നയം. തൊഴിലുറപ്പ്‌ ക്ഷേമനിധിയുടെ ഭാഗമായി ഒരാൾക്കും ക്ഷേമനിധി പെൻഷൻ നഷ്ടപ്പെടില്ലെന്നും ബില്ലുകളുടെ ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി.

സംരംഭകർ ഓഫീസുകൾ നിരന്തരം കയറിയിറങ്ങുന്ന സാഹചര്യം ഇല്ലാതാക്കും. അപേക്ഷ നൽകി അഞ്ചാം ദിവസം സംരംഭം തുടങ്ങാം. കെട്ടിടങ്ങൾക്ക്‌ തെറ്റായ പ്ലാൻ നൽകിയാൽ ശക്തമായ നടപടിയുണ്ടാകും. തെറ്റായ ഒരു കാര്യത്തിനും സർക്കാർ കൂട്ടുനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top