26 April Friday

ഇന്ധനവില വർധിപ്പിക്കുന്ന കേന്ദ്രത്തിനെതിരെ മലയാള മാധ്യമങ്ങൾക്ക്‌ യാതൊരു പരാതിയുമില്ല: എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

കൊച്ചി > ഇന്ധനവില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ മാധ്യമങ്ങൾക്ക്‌ യാതൊരു പരാതിയും ഇല്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇന്ധനവില വർധനയ്ക്ക്‌ കാരണം കേന്ദ്രനയമാണെന്നും സംസ്ഥാനത്തെ കേന്ദ്രം പ്രതിസന്ധിയിലാക്കുകയാണെന്നും എം വി ഗോവിന്ദന്‍ കൊച്ചിയിൽ പറഞ്ഞു.

ബജറ്റിനെതിരായി വിമര്‍ശനങ്ങളും ചര്‍ച്ചകളുമൊക്കെ വരുന്നുണ്ട്. ആവശ്യമായ വിഷയങ്ങളിൽ നിലപാട് സ്വീകരിക്കും. സര്‍ക്കാരിനെ തകര്‍ക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്ന മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് നടത്തുന്ന കടന്നാക്രമണമാണിതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

"എന്തെങ്കിലും പത്രത്തിൽ എഴുതിയതുകൊണ്ടോ ടിവിയിൽ പറഞ്ഞതുകൊണ്ടോ നിലപാട്‌ സ്വീകരിക്കാൻ പറ്റില്ല. ഈ സർക്കാരിനെ ഏതെങ്കിലും രീതിയിൽ തകർക്കാൻ വേണ്ടി ബോധപൂർവം പ്രവർത്തിക്കുന്ന മാധ്യമങ്ങളും ബൂർഷ്വാ രാഷ്‌ട്രീയ പാർട്ടികളും ചേർന്ന്‌ നടത്തുന്നത്‌ ശക്തിയായ കടന്നാക്രമണമാണിത്‌. അതാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌. ഒന്നും ഇല്ലാതെതന്നെ കടന്നാക്രമണം നടത്തുന്നു. അപ്പോൾപിന്നെ ചെറിയ പ്രശ്‌നങ്ങൾ വരുമ്പോൾ ആക്രമിക്കില്ലേ? എല്ലാ രീതിയിലും വർധനവ്‌ കേന്ദ്ര സർക്കാരാണ്‌ ഉണ്ടാക്കുന്നത്‌. അവരാണ്‌ ഇന്ധനത്തിന്‌ ടാക്‌സ്‌ മുഴുവൻ കൂട്ടിയിരിക്കുന്നത്‌. അതെന്തുകൊണ്ട്‌ മാധ്യമങ്ങൾ പറയുന്നില്ല?. ഇന്ധനവില ആരാണ്‌ കൂട്ടിയതെന്ന്‌ ചോദ്യം ചോദിക്കുന്നവർ മനസിലാക്കണം. സംസ്ഥാനം അതിലെ സെസിന്റെ കാര്യമാണ്‌ പറയുന്നത്‌. കേന്ദ്ര സർക്കാരിന്റെ ടാക്‌സിനെ അടിസ്ഥാനപ്പെടുത്തിയാണ്‌ ഇന്ധനവില വർധിച്ചുകൊണ്ടിരിക്കുന്നത്‌. നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവിന്‌ കാരണം കേന്ദ്ര സർക്കാരിന്റെ നിലപാടാണ്‌. അതിനെപ്പറ്റി മാധ്യമങ്ങൾക്ക്‌ യാതൊരു പരാതിയുമില്ല. അതിന്‌ പൂർണമായ പിന്തുണ കൊടുക്കുന്നു' - എം വി ഗോവിന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top