29 March Friday
12 മുതൽ 14 വരെ പ്രാദേശിക വിഷുച്ചന്തകൾ

ശുചിത്വയജ്ഞവുമായി സിപിഐ എം ; മെയ്‌ രണ്ടുമുതൽ 14 വരെ വീടുകയറി ബോധവൽക്കരണം

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023



തിരുവനന്തപുരം
മാലിന്യ സംസ്കരണത്തിൽ ബോധവൽക്കരണ, ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ സിപിഐ എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മെയ്‌ രണ്ടുമുതൽ 14 വരെ വീടുകയറിയുള്ള ബോധവൽക്കരണവും നിശ്ചിത കേന്ദ്രങ്ങളിൽ ശുചീകരണവും നടത്തും. പുഴ, തോട്‌ ഉൾപ്പെടെ ശുചീകരണകേന്ദ്രങ്ങൾ പ്രാദേശികമായി തീരുമാനിക്കും. രാഷ്‌ട്രീയ ഭേദമന്യേ എല്ലാവരെയും പങ്കെടുപ്പിച്ചായിരിക്കും പ്രവർത്തനം. ഖര, ദ്രവ മാലിന്യ സംസ്കരണത്തിന്‌ ഉറവിട മാലിന്യസംസ്കരണ പദ്ധതികളും ആധുനിക സംവിധാനത്തിലുള്ള പ്ലാന്റുകളും ആവശ്യമാണ്‌. ദോഷകരമല്ലെന്ന്‌ ഉറപ്പുള്ള പ്ലാന്റുകൾക്കെതിരെയും നാട്ടുകാർ രംഗത്തുവരുന്നു.  ഇതുസംബന്ധിച്ച്‌ ബോധവൽക്കരണമാണ്‌ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. വിഷുവിനോട്‌ അനുബന്ധിച്ച്‌ 12 മുതൽ 14 വരെ പ്രാദേശികമായി വിഷുച്ചന്തകൾ സംഘടിപ്പിക്കും. ചന്തകളിൽ വിതരണം ചെയ്യാനാവശ്യമായ വിഷരഹിത പച്ചക്കറികൾ വിവിധ കേന്ദ്രങ്ങളിൽ ഉൽപ്പാദിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top