തിരുവനന്തപുരം > പോപ്പുലര്‍ ഫ്രണ്ടും ബിജെപിയും പരസ്‌പരം പ്രോത്സാഹിപ്പിക്കുന്നവരാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇവർ പരസ്‌പരം ശക്തിപ്പെടുത്തുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇരുവരും തീവ്ര വർഗീയ നിലപാടുള്ളവരാണ്. ബിജെപിയാണ് പോപ്പുലർ ഫ്രണ്ടിനെ പ്രേത്സാഹിപ്പിക്കുന്നത്. കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്‌താവന പരസ്‌പരം ചേരാത്തതാണ്. അക്കൂട്ടത്തിൽ മുസ്ലിം ലീഗും ചേരുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..