25 April Thursday

"ഈ ഐക്യം‌ തന്നെയാണ്‌ കേരളത്തിലെ ഇടതുമുന്നേറ്റങ്ങളുടെ കരുത്ത്‌'; എം വി ഗോവിന്ദൻ കാനം രാജേന്ദ്രനുമായി കൂടിക്കാഴ്‌ച നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022

തിരുവനന്തപുരം > സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്‌ച നടത്തി. സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റശേഷം ആദ്യമായി എം എൻ സ്‌മാരകത്തിൽ എത്തിയ എം വി ഗോവിന്ദനൊപ്പം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ഉണ്ടായിരുന്നു. സിപിഐ സംസ്ഥാന അസിസ്‌റ്റന്റ്‌ സെക്രട്ടറി സത്യൻ മൊകേരിയുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു.

എല്ലാ പ്രതിസന്ധികളെയും ഒറ്റക്കെട്ടായി അതിജീവിച്ച്‌ മുന്നോട്ടുപോവുകയാണ്‌ കേരളത്തിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളെന്ന്‌ കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷം എം വി ഗോവിന്ദൻ പ്രതികരിച്ചു. ഈ ഐക്യം‌ തന്നെയാണ്‌ കേരളത്തിലെ ഇടതുമുന്നേറ്റങ്ങളുടെ കരുത്തെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top