26 April Friday

ന്യായീകരണം ജനങ്ങൾ 
വിശ്വസിക്കില്ല ; ലീഗും ആർഎസ്‌പിയും 
നിലപാട്‌ വ്യക്തമാക്കണം : എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 15, 2022


തിരുവനന്തപുരം
ആർഎസ്‌എസുമായി ബന്ധപ്പെട്ട്‌ മുന്നോട്ടുപോകാനുള്ള ബോധപൂർവ ശ്രമമാണ്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റേതെന്ന്‌ എം വി ഗോവിന്ദൻ പറഞ്ഞു. അതുകൊണ്ടാണ്‌ വർഗീയ ഫാസിസ്റ്റുകൾക്ക്‌ പിന്തുണ നൽകിയത്‌ താൻ മാത്രമല്ല, നെഹ്‌റുകൂടിയുണ്ടെന്ന്‌ പറഞ്ഞത്‌. സുധാകരന്‌ നാക്കുപിഴ പറ്റിയതാണെന്നത്‌ ജനം വിശ്വസിക്കില്ല. തുടർച്ചയായി ഒരാൾക്ക്‌ നാക്കുപിഴ പറ്റില്ലല്ലോ.

സംഘപരിവാറിലേക്ക്‌ കോൺഗ്രസുകാർക്ക്‌ പോകുന്നതിന്‌ തടസ്സമായി നിൽക്കുന്ന ഒരു ഘടകവും ഇല്ല എന്നാണ്‌ പ്രസ്‌താവനയിൽ തെളിയുന്നത്‌. ഇതിനെതിരെയും  ഗവർണറുടെ നിലപാടിനോടും ലീഗ്‌ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്‌. തെറ്റായ നടപടിക്കെതിരെ ആര്‌ നിലപാടെടുത്താലും അതിനെ സ്വാഗതം ചെയ്യും.

ഇക്കാര്യത്തിൽ നിലപാട്‌ വ്യക്തമാക്കാനുള്ള ബാധ്യത ലീഗിനും ആർഎസ്‌പിക്കുമുണ്ട്‌. കോൺഗ്രസ്‌ ദേശീയ നേതൃത്വവും മറുപടി പറയണമെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top