29 March Friday

തെറ്റായ ഒരു പ്രവണതയ്‌ക്കും പാർട്ടി കൂടെ നിൽക്കില്ല: എം വി ​ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Friday Jan 13, 2023

തിരുവനന്തപുരം > തെറ്റായ ഒരു പ്രവണതയ്‌ക്കും പാർട്ടി കൂടെ നിൽക്കില്ലെന്നും ഏതെങ്കിലും പ്രവണത അങ്ങനെ എവിടെയെങ്കിലും കണ്ടാൽ ഫലപ്രദമായി പ്രതിരോധിക്കുകയും തിരുത്തുകയും ചെയ്യുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ഇതിൽ വിട്ടുവീഴ്‌ച ഒന്നും ചെയ്യാൻ പാർട്ടി ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആലപ്പുഴയിലെ വിഷയങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകും. ആലപ്പുഴയല്ല എവിടെയായാലും സംഘടനാപരമായി പരിശോധിക്കേണ്ടത് കൃത്യമായി പരിശോധിക്കും. ജനങ്ങൾക്ക് അന്യമായ ഒന്നും പാർട്ടി അംഗീകരിക്കില്ല. പാർട്ടിയുടെ മുന്നിൽ വരുന്ന എല്ലാ വിഷയങ്ങളും പരിശോധിച്ച് നടപടി എടുക്കും. എല്ലാം തിരുത്തി കൊണ്ട് തന്നെ മുന്നോട്ട് പോകും. കുട്ടനാട്ടിൽ പ്രവർത്തകർ പാർട്ടിവിടുമെന്നത് മാധ്യമപ്രചാരണം മാത്രം. തീയും പുകയുമെല്ലാം മാധ്യമങ്ങൾ ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിചേർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top