26 April Friday

അനിൽ കെ ആന്റണി കോൺഗ്രസിന്റെ മൃദു ഹിന്ദുത്വത്തിന്റെ ഉൽപ്പന്നം: എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023

കണ്ണൂർ > അനിൽ ആന്റണി ആർഎസ്എസ് അനുകൂല നിലപാട് സ്വീകരിച്ചതിൽ അത്ഭുതമില്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആർഎസ്എസ് അനുഭാവ നിലപാട് സ്വീകരിച്ചു കൊണ്ട് നിരവധി കോൺഗ്രസ്സുകാരെ ബിജെപിയിലേക്ക് എത്തിക്കുന്ന കെ സുധാകരന്റെ പാർട്ടിയാണ്‌ അനിൽ ആന്റണിയും. പ്രതികരണങ്ങളിൽ ഓരോരുത്തർക്കും ദാർശനിക ഉള്ളടക്കം വേണം. മൃദു ഹിന്ദുത്വമാണ് കോൺഗ്രസ്സിന്റെ ദാർശനിക നിലപാടെന്നും എം വി ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു.

തനിക്ക് ഇഷ്‌ടമില്ലാത്തത് ആരും കാണരുത് എന്നത് സ്വേച്ഛാധിപത്യമാണ്. ഹിറ്റ്ലറുടെയും നാസിസത്തിന്റെയും ഭാഗമാണ്. ഗുജറാത്ത് വംശഹത്യക്ക് കാരണക്കാരൻ ആരെന്ന് ബിബിസി ഗവേഷണം നടത്തി കണ്ടെത്തിയത് നരേന്ദ്ര മോദിയെന്നാണ്. ജനാധിപത്യ രീതിയിൽ ഈ കാര്യങ്ങൾ പറയുന്നത് രാജ്യവിരുദ്ധമാണ് എന്ന വാദം ഫാസിസമാണ്. ഞാനാണ് രാജ്യം എന്നാണ് ആ പറയുന്നതിന്റെ അർത്ഥം. നിരോധനം കൊണ്ട് ആശയങ്ങളെ നേരിടാനാകില്ല. ആശയങ്ങളെ ആശയം കൊണ്ട് മാത്രമേ നേരിടാൻ കഴിയൂ. ലോകം മുഴുവൻ ഡോക്യുമെന്ററി കാണണമെന്നാണ് സിപിഐ എം നിലപാടെന്നും എം വി ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top