19 April Friday

എം വി ബാലകൃഷ്ണൻ വീണ്ടും സി പി ഐ എം കാസർകോട് ജില്ലാ സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022
കാസർകോട് > എം  വി ബാലകൃഷ്ണൻ  വീണ്ടും സി പി ഐ എം കാസർകോട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗമാണ്. മടിക്കൈയിലെ അമ്പലത്തുകരയിൽ (കെ ബാലകൃഷ്ണൻ നഗറിൽ) വെള്ളിയാഴ്ച രാത്രി സമാപിച്ച ജില്ലാ സമ്മേളനമാണ്‌ അദ്ദേഹത്തെ ഐകകണ്ഠേന  തെരഞ്ഞെടുത്തത‌്‌.
 
ഖാദി ബോർഡ് വൈസ് ചെയർമാൻ,  കാസർകോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്‌.. എൻആർഇജി വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. 1984ൽ പാർടി ജില്ലാകമ്മിറ്റിയംഗമായി. 1996 മുതൽ ജില്ലാസെക്രട്ടറിയറ്റംഗമായി. ചെറുവത്തൂർ കൊവ്വൽ എയുപി സ്കൂൾ പ്രധാനാധ്യാപകനായിരിക്കെ ജോലി രാജിവച്ച് പൂർണസമയ പ്രവർത്തകനായി.

കെഎസ് വൈ എഫിലൂടെയാണ് രാഷ്ട്രീയരംഗത്തെത്തിയത്.  സിപിഐ എം കയ്യൂർ ചീമേനി ലോക്കൽ സെക്രട്ടറിയായിരിക്കെയാണ് കോൺഗ്രസ് ഗുണ്ടകൾ ചീമേനിയിൽ അഞ്ച് പാർടി പ്രവർത്തകരെ കൂട്ടക്കൊല ചെയ്തത്. കോൺഗ്രസ് ക്രിമിനലുകളുടെ അതിക്രമത്തിനെതിരെ ചെറുത്തുനിൽപിന് നേതൃത്വം നൽകി. കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാനകമ്മിറ്റി അംഗം, ജില്ലാസെക്രട്ടറി, അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 12 വർഷം കയ്യൂർ ചീമേനി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മികച്ച ജില്ലാപഞ്ചായത്ത് പ്രസിഡന്റിനുള്ള അവാർഡും നേടി. ജില്ലാപഞ്ചായത്ത് പ്രസിഡന്റുമാരുടെ സംസ്ഥാന ചേമ്പറിന്റെ ജനറൽ സെക്രട്ടറിയുമായിരുന്നു ഈ എഴുപതുകാരൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top