കോഴിക്കോട് > ഗാന്ധിജിയെ കൊന്നതാണെന്ന് കുട്ടികൾക്കും മറ്റ് എല്ലാവർക്കും ഒരു പോലെ പറയാനാകണമെന്ന് എഴുത്തുകാരൻ എം ടി വാസുദേവൻ നായർ പറഞ്ഞു. ഇക്കാര്യം നാം ഒരിക്കലും മറക്കരുത്. ഗാന്ധിജിയെ മറന്ന് നമ്മുടെ നാടിന് ഒരു ചരിത്രമില്ല. ഗാന്ധിജിയെ കുട്ടികൾ മാത്രമല്ല എല്ലാവരും ഓർമിക്കേണ്ടതിന്റെ ആവശ്യകത ഇന്നത്തെ സമുഹത്തിൽ ഏറെ പ്രധാനപ്പെട്ടതാണ് –- ബാലസംഘം ബാപ്പുജി സ്‌മൃതിസദസ് ഉദ്‌ഘാടനം ചെയ്‌ത് എം ടി പറഞ്ഞു.
ഗാന്ധിജിയെക്കുറിച്ച് കുട്ടികൾ വായിക്കാനും പഠിക്കാനും തയ്യാറാകണം. ഗാന്ധിജിയെക്കുറിച്ചുള്ള പുസ്‌തകങ്ങൾ തേടിപ്പിടിച്ച് വായിക്കണം. ഗാന്ധി എഴുതിയ ഗ്രന്ഥങ്ങളും വായിക്കണം. ചരിത്രം പഠിക്കുമ്പോഴാണ് നാം നമ്മുടെ നാടിനെ തിരിച്ചറിയുന്നത്. എല്ലാദിവസവും എല്ലാ നിമിഷത്തിലും നമ്മൾ ഓർത്തിരിക്കേണ്ട മഹാനാണ് ഗാന്ധിജിയെന്നും- എം ടി പറഞ്ഞു.
ജില്ലയിലെ നാലായിരത്തിലധികം ബാലസംഘം യൂണിറ്റുകളിലാണ് ഗാന്ധിജയന്തി ദിനത്തിൽ ബാപ്പുജി സ്‌മൃതി സദസുകൾ സംഘടിപ്പിച്ചത്. അശോകപുരത്ത് ജില്ലാതല ഉദ്ഘാടനം എം ടി നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ ജോ. കൺവീനർ ദാർബികദാസ് അധ്യക്ഷനായി. ജില്ലാ കോ- ഓർഡിനേറ്റർ പി ശ്രീദേവ്, പ്രസിഡണ്ട് സി അപർണ, ഏരിയാ കൺവീനർ ടി കെ സുനിൽ കുമാർ, ഒ എം ഭരധ്വാജ്, കെ അശ്വന്ത്, കെ ദാമോദരൻ എന്നിവർ സംസാരിച്ചു. ബാലസംഘം ടൗൺ ഏരിയാ സെക്രട്ടറി അമൃത് സ്വാഗതവും ഇഷ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..