29 March Friday

ബഹുസ്വരതയും മതനിരപേക്ഷതയും വെല്ലുവിളി നേരിടുന്നു: എം സ്വരാജ്

സ്വന്തം ലേഖകന്‍Updated: Thursday Dec 8, 2022

തേഞ്ഞിപ്പലം> ബഹുസ്വരതയും ഇന്ത്യന്‍ മതനിരപേക്ഷതയും ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഘട്ടമാണിതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. കലിക്കറ്റ് സര്‍വകലാശാല ഇ എം എസ് ചെയര്‍ ഫോര്‍ മാര്‍ക്‌സിയന്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സംഘടിപ്പിച്ച 'വിശ്വാസം അവിശ്വാസം അന്ധവിശ്വാസം' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വര്‍ത്തമാനകാല ഇന്ത്യന്‍ പരിസരത്തില്‍ വ്യത്യസ്ത വിഷയങ്ങളെ സംബന്ധിച്ച് സ്വതന്ത്രമായി സംവദിക്കാന്‍ സാധിക്കുമോ എന്ന ചോദ്യം ഏറെ പ്രസക്തമാണ്. വിശ്വാസം സാമൂഹ്യപ്രശ്നമായി മാറുകയാണ്. വിശ്വാസത്തില്‍ രാഷ്ട്രീയ അധികാരം ഇടപെടുന്നു. രാമായണം സാഹിത്യ  കൃതിയായും അല്ലാതെയും വായിച്ചിരുന്നു. എന്നാല്‍ ഇന്ന് രാമായണത്തെ സാഹിത്യകൃതിയായി വായിക്കാനാവാത്ത അവസ്ഥയാണെന്നും സ്വരാജ് പറഞ്ഞു.

ഡോ. പി കെ പോക്കര്‍ അധ്യക്ഷനായി. ഫാ. ബോബി ജോസ് കട്ടിക്കാട്, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, നാസര്‍ ഫൈസി കൂടത്തായി, ഡോ. സംഗീത ചേനംപുല്ലി, കെ ഇ എന്‍ കുഞ്ഞഹമ്മദ് എന്നിവര്‍ സംസാരിച്ചു. കോ---ഓര്‍ഡിനേറ്റര്‍ പി അശോകന്‍ സ്വാഗതവും ഡോ. കെ മുഹമ്മദ് ഹനീഫ നന്ദിയും പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top