24 April Wednesday

എം ശിവശങ്കറിന്റെ അറസ്‌റ്റ്‌ ഹൈക്കോടതി 23 വരെ തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020

കൊച്ചി> സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി 23 വരെ തടഞ്ഞു.ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് ജസ്റ്റീസ്
അശോക് മേനോന്റെ ഉത്തരവ്. എന്‍ഫോഴ്‌സ്‌മെന്റ്  രജിസ്റ്റര്‍ ചെയ്ത കേസില്‍
ശിവശങ്കറിന്റെ ജാമ്യാപേക്ഷ 23 വരെ കോടതി നേരത്തെ തടഞ്ഞിരുന്നു. രണ്ടു കേസുകളും കോടതി ഒരുമിച്ച് പരിഗണിക്കും. കേസ് ഉടന്‍ കേള്‍ക്കണമെന്ന കസ്റ്റംസിന്റെ ആവശ്യം കോടതി നിരസിച്ചു.
 
താന്‍ രാഷ്ട്രീയക്കളിയുടെ ഇരയാണന്ന് ശിവശങ്കര്‍ ബോധിപ്പിച്ചു. വിവിധ ഏജന്‍സികള്‍ 90 മണിക്കൂറോളം ചോദ്യം ചെയ്തിട്ടും ഇതുവരെ തെളിവൊന്നും കിട്ടിയിട്ടില്ല. അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. ഈ മാസം 15ന് എന്‍ഫോഴ്‌സ്‌മെന്റ് മുമ്പാകെ  ഹാജരായി. 16ന് വൈകിട്ട്5.10നാണ് തിരുവനന്തപുരത്ത് എത്തിയത്. 5.50 ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ കൂട്ടികൊണ്ടു പോകാനെത്തി.

ഒരു കേസില്‍ അറസ്റ്റിന് വിലക്കുള്ളപ്പോള്‍ വെള്ളിയാഴ്ച വൈകിട്ട് തന്നെ ചോദ്യം ചെയ്യാന്‍ എത്തിയത് ദുരുദ്ദേശപരമാണന്നും നിയമത്തിന്റെ ദുരുപയോഗമാണ് നടന്നതെന്നും ശിവശങ്കര്‍
ചൂണ്ടിക്കാട്ടി. നിരന്തരമായ ചോദ്യം ചെയ്യലില്‍ താന്‍ ക്ഷീണിതനാണന്നും മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണന്നും
ശിവശങ്കര്‍ വ്യക്തമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top