18 December Thursday

എം സി നമ്പൂതിരിപ്പാട്‌ സ്‌മാരക പുരസ്‌കാരങ്ങൾ ഡോ. കെ രാജശേഖരൻ നായർ, ഡോ. ഡി എസ് വൈശാഖൻ തമ്പി, ഡോ. ഡാലി ഡേവീസ് എന്നിവർക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 23, 2023

ഡോ. കെ രാജശേഖരൻ നായർ, ഡോ. ഡി എസ് വൈശാഖൻ തമ്പി, ഡോ. ഡാലി ഡേവീസ്

തൃശൂർ > എം സി നമ്പൂതിരിപ്പാടിന്റെ സ്‌മരണാർത്ഥം ഏറ്റവും മികച്ച ശാസ്ത്രപ്രചാരകർക്ക് നൽകുന്ന പുരസ്‌കാരത്തിന് ഡോ. കെ രാജശേഖരൻ നായർ, ഡോ. ഡി എസ് വൈശാഖൻ തമ്പി, ഡോ. ഡാലി ഡേവീസ് എന്നിവർ അർഹരായി. 10,000 രൂപയും ഫലകവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഡോ. കാവുമ്പായി ബാലകൃഷ്‌ണൻ, പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ, ടി രാധാമണി, കെ കെ കൃഷ്‌ണകുമാർ എന്നിവരടങ്ങുന്ന വിധിനിർണയ സമിതിയാണ് പുരസ്‌കാരങ്ങൾ നിർണയിച്ചത്. ഡോ. കെ രാജശേഖരൻ നായർ ആരോഗ്യശുശ്രൂഷാ രംഗത്ത് വിശിഷ്‌ട സേവനത്തിനുടമയാണ്. പ്രസിദ്ധ ന്യൂറോളജിസ്റ്റും ശാസ്ത്രസാഹിത്യകാരനുമാണ്.

ഡോ. വൈശാഖൻ തമ്പി അറിയപ്പെടുന്ന ശാസ്ത്രപ്രഭാഷകനും പ്രബന്ധകാരനും ശാസ്ത്രസാഹിത്യകാരനുമാണ്. ഡോ. ഡാലി ഡേവീസ് ബോംബെ സോമയ്യ വിദ്യാവിഹാർ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറും ശാസ്ത്രജ്ഞയും എഴുത്തുകാരിയും ലൂക്ക എഡിറ്റോറിയൽ ബോർഡംഗവുമാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top