16 April Tuesday

ഖമറുദ്ദീനെതിരെ 4 ചെക്ക്‌ കേസുകൂടി

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020


ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ ജയിലിൽ കഴിയുന്ന എം സി ഖമറുദ്ദീൻ എംഎൽഎക്കെതിരെ പയ്യന്നൂരിൽ  നാല് കേസുകൂടി രജിസ്‌റ്റർ ചെയ്‌തു.  ലീഗ് പ്രവർത്തകരായ പുതിയങ്ങാടി മാടായിയിലെ പി വി അബൂബക്കർ, പി ഷംസുദ്ദീൻ, സി നൗഷാദ്, എം മുഹമ്മദ് കുഞ്ഞി എന്നിവരാണ് പയ്യന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ ഒരു കോടിയുടെ നാല് ചെക്ക് കേസ്‌ ഫയൽ ചെയ്തത്. 2018ൽ ഇവർ ഒരു കോടി രൂപ നിക്ഷേപിച്ചിരുന്നു. പണം പിൻവലിക്കുന്നതിനായി സമീപിച്ചപ്പോൾ ഖമറുദ്ദീനും എംഡി  ടി കെ പൂക്കോയ തങ്ങളും ചെക്ക് ഒപ്പിട്ട് നൽകി. കഴിഞ്ഞ ആഗസ്‌തിൽ ചെക്ക് മടങ്ങി. ഖമറുദ്ദീന്റെ അറസ്റ്റിനുശേഷം 40 ഓളം പരാതികളിൽ‌ പൊലീസ് കേസെടുത്തു‌. പൂക്കോയ തങ്ങൾ ഇപ്പോഴും ഒളിവിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top