16 December Tuesday

ദേശാഭിമാനി പ്രൂഫ് റീഡർ എം ബാലകൃഷ്ണൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2023

പാലക്കാട> ദേശാഭിമാനി  പാലക്കാട്‌ യൂണിറ്റിലെ സീനിയർ പ്രൂഫ്‌ റീഡർ കൊടുവായൂർ കുരുടൻ കുളമ്പിലെ എം ബാലകൃഷ്ണൻ (54) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് തേങ്കുറിശ്ശിയിൽ. 

2000ൽ പ്രൂഫ് റീഡർ ട്രെയിനിയായി തൃശൂർ ദേശാഭിമാനിയിൽ ജോലിയിൽ പ്രവേശിച്ചു. 2001 മുതൽ പാലക്കാട്‌ ദേശാഭിമാനിയിൽ. സിപിഐ എം കേരളപുരംബ്രാഞ്ച് അംഗമായിരുന്നു. പാലക്കാട് പ്രസ് ക്ലബ് എക്സിക്യൂട്ടീവ്  കമ്മിറ്റി അംഗമായി പ്രവർത്തിച്ചു.

തൃശൂർ ആകാശവാണിയിൽ ബി ഗ്രേഡ്‌ ആർടിസ്‌റ്റായി ജോലി ചെയ്‌തു. ശാസ്ത്ര സാഹിത്യപരിഷത്ത്, പുരോഗമന കലാസാഹിത്യ സംഘം എന്നിവയിൽ  സജീവമായിരുന്നു. വലിയ പുസ്‌തക ശേഖരത്തിനുടമയായിരുന്നു ബാലകൃഷ്‌ണൻ.

ഭാര്യ: ശ്രീകല (കൊടുവായൂർ ജിഎച്ച്എസ്എസ് അധ്യാപിക). മകൻ: ആർഷൻ.  അച്ഛൻ: പരേതനായ മാണി. അമ്മ: പാറു. സഹോദരങ്ങൾ: ചന്ദ്രൻ, രുഗ്മിണി, സത്യഭാമ, ചന്ദ്രിക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top