28 March Thursday

സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തിലെ ഐതിഹാസിക മുന്നേറ്റം : എം ബി രാജേഷ്

വെബ് ഡെസ്‌ക്‌Updated: Friday Nov 19, 2021

തിരുവനന്തപുരം
സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഐതിഹാസികമായ ജനമുന്നേറ്റങ്ങളിലൊന്നായിരുന്നു കർഷകസമരമെന്ന്‌ സ്‌പീക്കർ എം ബി രാജേഷ് പറഞ്ഞു. കർഷകരുടെ ഐക്യവും സമാനതകളില്ലാത്ത സഹനവുമാണ് ഈ ചരിത്രവിജയം സാധ്യമാക്കിയത്. സമരത്തെ അടിച്ചമർത്താനും കർഷകരെ ഖലിസ്ഥാൻ തീവ്രവാദികളായി  മുദ്രകുത്താനുമുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിട്ട് നേടിയ വിജയമാണിത്.

വിണ്ടുപൊട്ടിയ കാൽപ്പാദങ്ങൾകൊണ്ട്, സഹനസമരത്തിന്റെ ദൂരം താണ്ടിയെത്തിയ വിജയം. ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങൾക്കും ഐക്യത്തിന്റെയും പോരാട്ടത്തിന്റെയും പാഠം നൽകുന്ന വിജയമാണിതെന്നും സ്‌പീക്കർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top