18 April Thursday

നിയമസഭാ സമിതികൾ അധികാരം 
വിനിയോഗിക്കണം: സ്പീക്കർ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021


തിരുവനന്തപുരം
നിയമസഭാ സമിതികൾ തങ്ങളുടെ അധികാരം വേണ്ടവിധം വിനിയോഗിക്കണമെന്ന്‌ സ്പീക്കർ എം ബി രാജേഷിന്റെ റൂളിങ്‌. നിയമസഭയുടെ ചെറുരൂപമായ സമിതികൾക്ക്‌ സഭയ്ക്കുള്ള മിക്ക അധികാരാവകാശങ്ങളുമുണ്ട്‌. അവ വേണ്ടവിധം വിനിയോഗിക്കാറില്ല. സമിതി ആവശ്യപ്പെടുന്ന വിവരങ്ങൾ നിർദിഷ്ട സമയത്തിൽ ലഭ്യമാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുക്കാം. അധികാരങ്ങൾ യഥാവിധി വിനിയോഗിക്കാത്തതിനെക്കുറിച്ചാണ് ഇപ്പോഴും പരാതിപ്പെടുന്നതെന്നും സ്പീക്കർ പറഞ്ഞു.

"ഓരോ ഫയലും ഓരോ ജീവിതമാണെ ’ന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. നിയമസഭാ സമിതികളുടെ മുമ്പിലുള്ള ഫയലുകൾ ഒന്നല്ല, ഒട്ടനവധി ജീവിതങ്ങളെ സംബന്ധിക്കുന്നവയാണ്‌. സമിതി അധ്യക്ഷന്മാരും അംഗങ്ങളും ഉദ്യോഗസ്ഥരും യാഥാർഥ്യ ബോധത്തോടും പ്രായോഗിക സമീപനത്തോടുംകൂടി കാര്യങ്ങളെ സമീപിക്കണം.  
നിലവിലുള്ള അധികാരം ഉപയോഗിച്ചുതന്നെ നിശ്ചിത സമയത്തിനുള്ളിൽ റിപ്പോർട്ട്‌ സമർപ്പിച്ച സമിതികളുണ്ട്‌. സി പി മുഹമ്മദ് അധ്യക്ഷനായിരുന്ന പതിമൂന്നാം നിയമസഭയിലെ പരിസ്ഥിതി സമിതിയും വി പി സജീന്ദ്രൻ അധ്യക്ഷനായിരുന്ന പട്ടികജാതി പട്ടികവർഗ ക്ഷേമസമിതിയും ഉദാഹരണമാണെന്ന്‌ സ്പീക്കർ പറഞ്ഞു.

നിയമസഭാ  സമിതികൾ ആവശ്യപ്പെടുന്ന  റിപ്പോർട്ടുകളും വിവരങ്ങളും ലഭ്യമാക്കുന്നില്ലെന്നു കാണിച്ച്‌  പി സി വിഷ്ണുനാഥ്  ഉന്നയിച്ച ക്രമപ്രശ്നത്തിന്മേലാണ്‌ സ്പീക്കറുടെ റൂളിങ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top