29 March Friday

അതിദരിദ്രരെ കണ്ടെത്താനുള്ള സർവേ പൂർത്തിയായി: മന്ത്രി എം ബി രാജേഷ്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 14, 2022

കൊച്ചി > അതിദാരിദ്ര്യം തുടച്ചുനീക്കാനുള്ള തീവ്രയത്നത്തിലാണ്‌ സംസ്ഥാന സർക്കാരെന്ന്‌ തദ്ദേശസ്വയംഭരണമന്ത്രി എം ബി രാജേഷ്‌. ഇതിനായി അതിദരിദ്രരെ കണ്ടെത്താൻ കുടുംബശ്രീവഴി നടത്തിയ സർവേ പൂർത്തിയായി. "സുസ്ഥിരവികസന ലക്ഷ്യങ്ങളുടെ പ്രാദേശികവൽക്കരണം ഗ്രാമപഞ്ചായത്തുകളിൽ' വിഷയത്തിൽനടന്ന ദേശീയ ശിൽപ്പശാലയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നിതി ആയോഗിന്റെ ദേശീയ ആരോഗ്യസൂചികയിൽ കേരളത്തിന്‌ ഒന്നാംസ്ഥാനം ലഭിച്ചു. ഇത്‌ ദാരിദ്ര്യനിർമാർജനത്തിൽസംസ്ഥാനം എവിടെ എത്തിയിരിക്കുന്നു എന്നതിന്റെ സൂചനയാണ്‌. നിരന്തരമായ സാമൂഹിക ഇടപെടലുകളിലൂടെയും സാമൂഹിക പരിഷ്കാരങ്ങളിലൂടെയുമാണ് കേരളം ദാരിദ്ര്യത്തെ തുടച്ചുനീക്കിയത്. ഇ എം എസ്‌ സർക്കാർ നടപ്പാക്കിയ ഭൂപരിഷ്കരണനിയമംമുതലുള്ള ഒട്ടേറെ നടപടികൾ ഇതിന് കാരണമായി. 25 വർഷത്തിനുള്ളിൽ കേരളത്തിലെ ദാരിദ്ര്യനിർമാർജനത്തിൽ കുടുംബശ്രീ വഹിച്ച പങ്ക് വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top