27 April Saturday

പരാജയപ്പെടുത്തിയത്‌
 ആർഎസ്‌എസിനെ : എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Friday Nov 19, 2021


തിരുവനന്തപുരം
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെ ഇന്ത്യയിലെ കർഷകരെ കാർഷിക മുതലാളിത്തത്തിന്റെ ആശ്രിതരാക്കി മാറ്റുന്ന നിയമങ്ങൾ ഇല്ലാതാകുമെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു.  ഇത് പരമപ്രധാനമാണ്. പക്ഷേ, അത്രയുമോ അതിലധികമോ പ്രധാനമാണ് നമ്മുടെ ജനാധിപത്യം നേടിയ വിജയം. ജനങ്ങളുടെ അഭിപ്രായം പരിഗണിക്കാതെ ആർഎസ്എസ് അജൻഡ നടപ്പാക്കാമെന്ന ചിന്തയെ കർഷകർ സമരം ചെയ്ത്‌ പരാജയപ്പെടുത്തി.

കാർഷിക ഉല്പന്നങ്ങൾക്ക് നിയമപരമായി ന്യായമായ താങ്ങുവില ഉറപ്പാക്കുക, കർഷകവിരുദ്ധവും ജനതയെ ദ്രോഹിക്കുന്നതുമായ ഇലക്ട്രിസിറ്റി ബിൽ ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഇനിയും അംഗീകരിച്ചിട്ടില്ലെന്നും എം എ ബേബി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top