18 December Thursday

വിജയത്തിനു കാരണം സഹതാപം, യുഡിഎഫ് പ്രചാരണം വർഗീയതയെ പ്രീണിപ്പിച്ചുള്ളത്; കേരളജനത തിരിച്ചറിയും: എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Friday Sep 8, 2023

കോട്ടയം > പുതുപ്പള്ളിയിലെ യുഡിഎഫ് വിജയം ഉമ്മൻചാണ്ടിയോടുള്ള ജനങ്ങളുടെ സഹതാപത്തിൽ നിന്നുണ്ടായതാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. എല്ലാവിധ വർഗീയതയെയും പ്രീണിപ്പിച്ചായിരുന്നു യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണമെന്നും ഭൂരിപക്ഷ - ന്യൂനപക്ഷ വർഗീയതകളെ പ്രീണിപ്പിക്കുന്ന അപഹാസ്യമായ യുഡിഎഫ് തന്ത്രത്തെ കേരളജനത വൈകാതെ തിരിച്ചറിയുമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

കേരളസർക്കാരിനെ ശ്വാസം മുട്ടിക്കുന്ന തരത്തിലായിരുന്നു കേന്ദ്ര സർക്കാറിന്റെ ധനകാര്യ നിയന്ത്രണങ്ങളും ഇടപെടലുകളും. കേരളത്തിനെതിരേ ഒരുതരം സാമ്പത്തിക ഉപരോധം പോലെയാണ് ബി ജെ പി സർക്കാർ കാര്യങ്ങൾ നീക്കിയത്. അതോടൊപ്പം മുമ്പില്ലാത്ത വിധം ഒരു വിഭാ​ഗം മാധ്യമങ്ങളും എൽഡിഎഫ്  സർക്കാരിനെ ആക്രമിച്ചു. ഇതിനെയെല്ലാം നേരിടേണ്ടിവന്ന തെരഞ്ഞെടുപ്പായിരുന്നു ഇത്.

അതിനാൽ തന്നെ ഇത്തരം സാഹചര്യത്തിൽ പരാജയം പാടേ അപ്രതീക്ഷിതമല്ല. സഹതാപഘടകം, ബിജെപിയുടേതടക്കം ഇടതുപക്ഷവിരുദ്ധ വോട്ടുകളുടെ ഏകീകരണം തുടങ്ങിയവ എങ്ങനെ പ്രവർത്തിച്ചു എന്നും വിലയിരുത്തുമെന്നും വേണ്ട തരത്തിലുള്ള തിരുത്തലുകൾ വരുത്തി മുന്നോട്ട് പോവുമെന്നും എം എ ബേബി പറഞ്ഞു.

 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top