26 April Friday

‘പൊതുതാൽപര്യ ഹർജി വ്യവസായം’ അംഗീകരിക്കില്ല; തിരുവനന്തപുരം ലുലുമാളിന്‌ എതിരായ ഹർജി തള്ളി

സ്വന്തം ലേഖകൻUpdated: Tuesday Aug 16, 2022

ന്യൂഡൽഹി > തീരദേശമേഖലാ നിയന്ത്രണങ്ങൾ (സിആർഇസെഡ്‌) ലംഘിച്ചാണ്‌ തിരുവനന്തപുരത്ത് ലുലുമാള്‍ നിര്‍മിച്ചതെന്ന് ആരോപിച്ച പൊതുതാൽപ്പര്യ ഹർജി സുപ്രീംകോടതി തള്ളി. അധികൃതരിൽനിന്നും അനുമതി നേടിയാണ്‌ മാൾ നിർമിച്ചതെന്നും വിഷയത്തിൽ ഇടപെടേണ്ട കാര്യമില്ലെന്നും ചീഫ്‌ ജസ്റ്റിസ്‌ എൻ വി രമണ അറിയിച്ചു.

ഇത്തരം ‘പൊതുതാൽപ്പര്യ ഹർജി വ്യവസായം’ അംഗീകരിക്കാനാകില്ലെന്നും - ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, ഹിമാകോഹ്‌ലി എന്നിവർ അംഗങ്ങളായ ബെഞ്ച്‌ ഹർജിക്കാരനായ എം കെ സലീമിനെ വിമർശിച്ചു. കേരള ഹൈക്കോടതി ഹർജി തള്ളിയപ്പോഴാണ് ഹര്‍ജിയുമായി സുപ്രീംകോടതിയിലെത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top