23 April Tuesday

ലൂസി കളപ്പുരയ്ക്കലിനോട്‌ കോണ്‍വെന്റില്‍ നിന്ന് മാറാന്‍ നിര്‍ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Thursday Jul 22, 2021

കൊച്ചി> സഭ പുറത്താക്കിയ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനോട്‌ കോണ്‍വെന്റില്‍ നിന്ന് മാറാന്‍ നിര്‍ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി.വയനാട് കാരക്കമാല കോണ്‍വെന്റിലെ താമസത്തിന് പൊലീസ് സംരക്ഷണം നല്‍കാനാവില്ലെന്നും  മറ്റെവിടെയെങ്കിലും താമസിക്കുന്നുവെങ്കില്‍ സംരക്ഷണം നല്‍കാനും പൊലിസിന് കോടതി നിര്‍ദേശം നല്‍കി.

മഠത്തില്‍ ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട്  സിസ്റ്റര്‍ ലൂസി സമര്‍പ്പിച്ച പൊലീസ് സംരക്ഷണ ഹര്‍ജിയിലാണ് ജസ്റ്റീസ് വി. രാജാവിജയരാഘവന്റെ ഉത്തരവ്. സിസ്റ്റര്‍ ലൂസി കോണ്‍വെന്റില്‍ നിന്ന് മാറണമോ എന്ന് തീരുമാനിക്കേണ്ടത്
മുന്‍സിഫ് കോടതിയാണന്നും കോടതി വ്യക്തമാക്കി.

കോണ്‍വന്റില്‍ നിന്നും പുറത്താക്കുന്നതിനെതിരെ സിസ്റ്റര്‍ ലൂസി സമര്‍പ്പിച്ച സിവില്‍ കേസ് മാനന്തവാടി മുനിസിഫ് കോടതിയുടെ പരിഗണനയിലുണ്ടെന്നും മുനിസിഫ് കോടതി പുറത്താക്കലിനെതിരെ പുറപ്പെടുവിച്ച ഇന്‍ജക്ഷന്‍ ഉത്തരവ് 2020 ജനവരിയില്‍ അവസാനിച്ചതിനാല്‍ ഹര്‍ജിക്കാരിക്ക് ഒരാഴ്ചക്കകം മുനിസിഫ് കോടതിയെ സമീപിക്കാമെന്നും കോടതി മൂന്നാഴ്ചക്കകം അന്തിമ തീരുമാനം എടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

കോണ്‍വെന്റിനു പുറത്ത് താമസിക്കുമ്പോള്‍ സിസ്റ്ററിന് പരാതയുണ്ടെങ്കില്‍ പൊലീസിന് സമര്‍പ്പിക്കാമെന്നും പൊലീസ് പരാതി പരിശോധിച്ച് ആവശ്യമെങ്കില്‍ നടപ്പടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.പൊലീസ് കണ്ടെടുത്ത കോണ്‍വെന്റിലെ സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കണം എന്ന സിസ്റ്റര്‍  ലൂസിയുടെ ആവശ്യത്തില്‍, മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും കോടതി  നിര്‍ദ്ദേശിച്ചു.

സിസ്റ്റര്‍ ലൂസിയുടെ പൊലീസ് സംരക്ഷണ ഹര്‍ജി ജസ്റ്റിസ് രാജാ വിജയരാഘവന്‍ തീര്‍പ്പാക്കി

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top