20 April Saturday

ലഖ്‌നൗവില്‍ ആയിരത്തിലധികം കൊവിഡ് രോഗികളെക്കുറിച്ച് വിവരമില്ല

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020

ലക്‌നൗ> രാജ്യത്ത് കൊവിഡ് കേസുകളും മരണങ്ങളും ഉയരവെ ആശങ്ക ഉയര്‍ത്തി ഉത്തര്‍പ്രദേശിലെ  ലഖ്‌നൗവില്‍ ആയിരത്തിലധികം കൊവിഡ് രോഗികളെക്കുറിച്ച് വിവരമില്ല. പരിശോധനാ വേളയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നവരെ കണ്ടെത്തുന്നതാണ് അധികൃതര്‍ക്ക് വെല്ലുവിളിയാകുന്നത്.

2290 പേര്‍ തെറ്റായ വിവരങ്ങളാണ് നല്‍കിയതെന്ന് വ്യക്തമായതിന് പിന്നാലെ രോഗികള്‍ക്കായി നടത്തിയ അന്വേഷണത്തില്‍ 1171 പേരെ അധികൃതര്‍ കണ്ടെത്തി. എന്നാല്‍ 1119 പേരെ ഇപ്പോഴും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് നഗരസഭ അധികൃതര്‍ വ്യക്തമാക്കുന്നത്.

പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും ഉള്‍പ്പെടെയുള്ളവ ആളുകള്‍ തെറ്റായാണ് നല്‍കിയിരിക്കുന്നതെന്ന് പ്രാദേശിക ഭരണകൂടവും പറയുന്നു. ജൂലൈ 23നും 31നും ഇടയില്‍ കൊവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞ 2290 ആളുകളാണ് തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചത്.

 പരിശോധനയുടെ റിപ്പോര്‍ട്ടുമായി ആളുകളെ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് തെറ്റായ വിവരങ്ങളാണ് സമര്‍പ്പിച്ചിരിക്കുന്നതെന്ന് വ്യക്തമായത്.






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top