29 March Friday
ടിജിജി ചൈനയിൽനിന്ന്‌ ഇറക്കുമതി ചെയ്‌തത്‌ 
 മൊത്തംഘടകങ്ങളിലെ 42 ശതമാനം മാത്രം

എൽഎസ്‌ കേബിൾ ഇന്ത്യൻ കമ്പനി , കേബിൾ സ്ഥാപിച്ചത്‌ 
മാനദണ്ഡം പാലിച്ച്‌

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023


തിരുവനന്തപുരം
കെ ഫോണിനായി കേബിൾ നൽകിയ എൽഎസ്‌ കേബിൾ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌ ഇന്ത്യൻ കമ്പനി. ഒപിജിഡബ്ല്യു കേബിൾ നിർമിക്കുകയും സ്ഥാപിക്കുകയും ചെയ്യുന്ന കമ്പനിക്ക്‌ ഹരിയാനയിൽ പ്ലാന്റുമുണ്ട്‌. 250 കിലോമീറ്റർ ഒപിജിഡബ്ല്യു കേബിൾ നിർമിക്കുകയും 100 കിലോമീറ്റർ സ്ഥാപിക്കുകയും ചെയ്‌ത രേഖകളും ലഭ്യമാണ്‌. കേബിളിലെ ഒരുഘടകമാണ്‌ ഒപ്‌റ്റിക്കൽ യൂണിറ്റ്‌. ഇതാണ്‌ ടിജിജി ചൈനയിൽനിന്ന്‌ ഇറക്കുമതി ചെയ്‌തത്‌. മൊത്തംഘടകങ്ങളിലെ 42 ശതമാനം മാത്രമാണിത്‌. ബാക്കിയുള്ള 58 ശതമാനവും ഇന്ത്യൻ ഘടകങ്ങളാണ്‌. കേന്ദ്ര മാനദണ്ഡപ്രകാരം ഒപ്‌റ്റിക്കൽ ഫൈബർ കേബിളിൽ 55 ശതമാനം പ്രാദേശികഘടകങ്ങൾ  ഉണ്ടെങ്കിൽ ‘മേക്ക്‌ ഇൻ ഇന്ത്യ’ ഗണത്തിൽവരും. 25 വർഷത്തെ ഫെർഫോമൻസ്‌ വാറന്റിയും എൽഎസ്‌ കേബിൾ കമ്പനി നൽകിയിട്ടുണ്ട്‌. ബിബിഎൻഎൽ, കെസിബിഎൽ, എസ്‌ഇഎംടി എന്നീ കമ്പനികളുടെ പ്രതിനിധികളാണ്‌ ടെക്‌നിക്കൽ കമ്മിറ്റിയിലുള്ളത്‌. ഇവരുടെ അംഗീകാരത്തോടെയാണ്‌ നിർണായക തീരുമാനങ്ങൾ എടുത്തത്‌. എർത്ത്‌ കേബിളിനുള്ള വിലയായിരിക്കില്ല ഒപിജിഡബ്ല്യു കേബിളിന്‌ നൽകേണ്ടി വരിക. ഒരുഘട്ടത്തിലും ഗുണനിലവാരത്തിൽ പിന്നോട്ട്‌ പോയിട്ടില്ല. ടിജിജിക്ക്‌ ഗുജറാത്തിലടക്കം യൂണിറ്റ്‌ വരുന്നുണ്ട്‌. ഇതൊന്നും പരിശോധിക്കാതെയാണ്‌ പ്രതിപക്ഷനേതാവ്‌ വി ഡി സതീശനും ചില മാധ്യമങ്ങളും ആക്ഷേപമുന്നയിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top