25 April Thursday
മോദി സർക്കാർ വന്നശേഷം 
വർധിപ്പിച്ചത് 651.5 രൂപ

അടുക്കളയിലും 
അടിയന്തരാവസ്ഥ ; രണ്ടുമാസത്തിനുള്ളിൽ കൂട്ടിയത് 103.5 രൂപ

വാണിജ്യകാര്യ ലേഖകന്‍Updated: Wednesday Jul 6, 2022


കൊച്ചി  
ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകവില കേന്ദ്ര സർക്കാർ വീണ്ടും കൂട്ടി. ഗാർഹിക ആവശ്യത്തിനുള്ള 14.2 കിലോ​ സിലിണ്ടറിന് അമ്പതും അഞ്ചുകിലോയ്‌ക്ക്‌ 18 രൂപയാണ് ബുധനാഴ്‌ച വർധിപ്പിച്ചത്‌ . ചൊവ്വാഴ്‌ച എണ്ണവില 10.73 ഡോളർ (ഏകദേശം 850.93 രൂപ) ഇടിഞ്ഞപ്പോഴാണ്‌ ഈ വിചിത്ര നടപടി. കൊച്ചിയിൽ 1010 രൂപയായിരുന്ന ഗാർഹിക സിലിണ്ടറിന്‌ 1060 രൂപയായി. തിരുവനന്തപുരം–- 1062,  കോഴിക്കോട്ട്–- 1061.5.

രണ്ടുമാസത്തിനുള്ളിൽ മൂന്നു തവണയായി ഗാർഹിക സിലിണ്ടറിന് 103.5 രൂപയും അഞ്ചുകിലോയ്‌ക്ക്‌ 37.5 രൂപയുമാണ്‌ കൂട്ടിയത്‌. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം രാജ്യത്തെ പണപ്പെരുപ്പം കുത്തനെ ഉയർത്തുന്നത്‌ തടയാൻ റിസർവ് ബാങ്ക് കൂടുതൽ പലിശവർധന ആലോചിക്കുന്നതിനിടെയാണ്‌ ഈ കൊള്ള. പാചകവാതക സബ്സിഡി നേരത്തേ നിർത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top