28 March Thursday
ആകെ ഒഴിവ് 2040

എൽപി സ്കൂൾ ടീച്ചർ ; നിയമന ശുപാർശ 
അയച്ചത്‌ 890 പേർക്ക്‌ ; യുപി സ്കൂൾ ടീച്ചർ റാങ്ക്‌പട്ടിക സെപ്‌തംബറിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022


തിരുവനന്തപുരം  
എൽപി സ്കൂൾ അധ്യാപക നിയമന നടപടികൾ അതിവേഗത്തിലാക്കി പിഎസ്‌സി. അധ്യയന വർഷത്തിന്റെ ആദ്യ പാദത്തിൽത്തന്നെ ഒഴിവുകൾ നികത്താനുള്ള നടപടിക്കാണ്‌ പിഎസ്‌സി തുടക്കം കുറിച്ചത്‌. ഇതിന്റെ ഭാഗമായി എട്ട്‌ ജില്ലയിലെ 890 പേർക്ക്‌ നിയമനശുപാർശ അയച്ചു. 14 ജില്ലയിലായി 2040 ഒഴിവാണുള്ളത്. ഏറ്റവും കൂടുതൽ ഒഴിവുള്ളത് മലപ്പുറത്താണ്–-746. ഏറ്റവും കുറവ് എറണാകുളത്തും–- 13.

മെയ് 31നാണ് എൽപി സ്കൂൾ ടീച്ചർ റാങ്ക് പട്ടിക നിലവിൽ വന്നത്. റാങ്ക് പട്ടികയിൽനിന്ന്‌ നിയമനമാഗ്രഹിക്കാത്തവരുടെ അപേക്ഷ തീർപ്പാക്കിയശേഷമാണ് നിയമന ശുപാർശകളിലേക്ക് പിഎസ്‌സി കടന്നത്.

കാസർകോട്‌–-238, തൃശൂർ –-213, എറണാകുളം–-13, ഇടുക്കി–-17, കോട്ടയം–-37, ആലപ്പുഴ–-50, കൊല്ലം–-163, തിരുവനന്തപുരം–-159 എന്നിങ്ങനെയാണ്‌ ജില്ലകളിൽ നിയമന ശുപാർശകൾ അയച്ചത്‌. ബാക്കിയുള്ള നാല്‌ ജില്ലയിൽ ആഗസ്‌തോടെ നടപടി പൂർത്തിയായേക്കും.

യുപി സ്കൂൾ ടീച്ചർ തസ്തികയിലേക്കുള്ള അഭിമുഖം നടക്കുകയാണ്. ഇതും ആഗസ്തിൽ പൂർത്തിയാകും. തുടർന്ന്‌ സെപ്തംബറിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top