04 July Friday

' നല്ല തിരക്കിലാണ്, അതിനോടൊന്നും പ്രതികരിക്കേണ്ട കാര്യമില്ല': കെ എം ഷാജിയുടെ പരാമര്‍ശത്തില്‍ മന്ത്രി വീണാ ജോര്‍ജ്

വെബ് ഡെസ്‌ക്‌Updated: Saturday Sep 23, 2023

തിരുവനന്തപുരം> കെ എം ഷാജിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് മറുപടിയില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്. അതിനോടൊന്നും പ്രതികരിക്കേണ്ട കാര്യമില്ല, നല്ല ജോലിത്തിരക്കിലാണ്; അതിനിടയില്‍ ഇതിനൊന്നും മറുപടിയില്ല- നിപ അവലോകന യോഗത്തില്‍ മന്ത്രി പറഞ്ഞു.തുടര്‍ച്ചയായ എട്ടാം ദിവസവും നിപയില്‍ പൊസിറ്റിവ് കേസുകള്‍ ഇല്ലെന്ന് മന്ത്രി അറിയിച്ചു.

വിവിധ വകുപ്പുകളുടെ കമ്മ്യൂണിറ്റി സര്‍വയലന്‍സ് കോഴിക്കോട് തുടര്‍ന്നും ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു. ജില്ലയിലെ കണ്‍ടെയ്ന്‍മെന്റ് സോണില്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

തുടര്‍ച്ചയായ എട്ടാം  ദിവസവും പൊസിറ്റിവ് കേസുകള്‍ ഇല്ല എന്നതാണ് നിപയിലെ ആശ്വാസം. ചികിത്സയില്‍ കഴിയുന്ന 9 വയസ്സുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. കൈപിടിച്ച് നടത്തിയതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. മറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ നിലയും തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top