25 April Thursday

ഓർഡിനൻസ്‌ ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കാനെന്ന്‌ വി ഡി സതീശൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022

 കൊച്ചി> ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കാൻ ഓർഡിനൻസ് ഇറക്കാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. ഓർഡിനൻസിൽ  ഒപ്പുവെക്കരുത്  എന്നാവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ചതായും വിഡി സതീശൻ വാർത്താ ലേഖകരോടു പറഞ്ഞു.

ലോകായുക്ത ഹൈക്കോടതി ചീഫ് ജസ്റ്റിസോ സുപ്രിം കോടതി ജഡ്ജിയോ ആയി വിരമിച്ചവർ  ആയിരിക്കണമെന്ന നിബന്ധന മാറ്റി ഹൈക്കോടതി ജഡ്ജിയായാൽ മതിയെന്നാക്കുന്നു. ലോകായുക്ത ഉത്തരവ് ഗവർണർക്കും മുഖ്യമന്ത്രിക്കും പ്രത്യേക കമ്മറ്റിയെ വച്ച് പുനഃപരിശോധിക്കാമെന്ന ഭേദഗതി വരുന്നു.- ഇതൊക്കെയാണ് പുതിയ ഓർഡിനൻസിൽ വരുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top