26 April Friday

ലോകായുക്ത : തന്നെ കരുവാക്കുന്നതിൽ ഗവർണർക്ക്‌ അതൃപ്തി

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022


തിരുവനന്തപുരം
കേരളത്തിലെ പ്രതിപക്ഷവും അവരെ സഹായിക്കുന്ന  മാധ്യമങ്ങളും സർക്കാരിനെ ആക്രമിക്കാൻ തന്നെ കരുവാക്കുന്നതിലുള്ള അതൃപ്തിയിൽ ഗവർണർ. അടുത്ത വൃത്തങ്ങളിൽ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ഖാൻ ഇക്കാര്യം പങ്കുവച്ചതായാണ്‌ അറിയുന്നത്‌. ഇതിന്റെ ചില സൂചനകൾ കഴിഞ്ഞദിവസം മാധ്യമപ്രവർത്തകർ സമീപിച്ചപ്പോൾ അദ്ദേഹം നൽകിയിരുന്നു.

താൻ പറയുന്ന പല കാര്യങ്ങളും വസ്തുതാപരമായല്ല മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്‌. അതുകൊണ്ട്‌, ലോകായുക്ത ഓർഡിനൻസടക്കം ഒന്നിലും പരസ്യ പ്രതികരണത്തിനില്ല. അത്ര അത്യാവശ്യകാര്യങ്ങളാണെങ്കിൽ രാജ്‌ഭവൻ പിആർഒ വഴി നിയമപ്രകാരം ചോദിച്ചാൽ മറുപടി കിട്ടുമെന്നും ഗവർണർ വ്യക്തമാക്കി. തനിക്കെതിരെ അനാവശ്യ ആരോപണം പ്രതിപക്ഷം ഉന്നയിച്ചതും അത്‌ സാധൂകരിക്കാൻ ചില മാധ്യമങ്ങൾ അടിസ്ഥാനമില്ലാത്ത വാർത്തകളുണ്ടാക്കിയതിനുമെതിരെ നേരത്തേ ഗവർണർ പരസ്യമായി പ്രതികരിച്ചിരുന്നു.  ‘‘മറുപടി അർഹിക്കുന്നില്ല ’’ എന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്‌ മലയാളത്തിൽ മറുപടി നൽകിയതും ഇതിന്റെ ഭാഗമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top