20 April Saturday

ലോക കേരള സഭ: മുഖ്യമന്ത്രിയും സംഘവും ന്യൂയോര്‍ക്കില്‍ എത്തി

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023

വാഷിംഗ്ടണ്‍>ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി  പിണറായി വിജയന്‍ ന്യൂയോര്‍ക്കിലെത്തി. ധനമന്ത്രി കെ എന്‍ ബാലഗോപാലും സ്പീക്കര്‍  എ എന്‍ ഷംസീറും മുഖ്യമന്ത്രിയോടൊപ്പമുണ്ട്.

 മുഖ്യമന്ത്രിയേയും സംഘത്തേയും വിമാനത്താവളത്തില്‍ നോര്‍ക്ക സയറക്ടര്‍ ഡോ . എം അനിരുദ്ധന്‍, സംഘാടക സമിതി പ്രസിഡന്റ് മന്മഥന്‍ നായര്‍ , എന്നിവര്‍ സ്വീകരിച്ചു. വെള്ളിയാഴ്ചയാണ് സമ്മേളനം തുടങ്ങുന്നത്. ജൂണ്‍ പത്തിന് ലോക കേരള സഭാ സെഷന്‍ നടക്കും.

 ജൂണ്‍ പതിനൊന്നിന് ടൈംസ് സ്‌ക്വയറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി അമേരിക്കന്‍ മലയാളികളെ അഭിസംബോധന ചെയ്യും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top