25 April Thursday

കരുനാഗപ്പളളി ക്ലാപ്പനയിൽ എൽഡിഎഫിന് വിജയം

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

കരുനാഗപ്പളളി > ക്ലാപ്പന കിഴക്ക് പതിനൊന്നാം വാർഡിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സിപിഐ എമ്മിലെ വി ആർ മനുരാജ് വിജയിച്ചു. യുഡിഎഫിലെ വിക്രമനെ 379 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. എൽഡിഎഫിലെ വി ആർ അനുരാജിന് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരെഞ്ഞെടുപ്പ് വേണ്ടി വന്നത്. ദീർഘനാളത്തെ യുഡിഎഫ് ഭരണത്തിനുശേഷം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിലാണ് ഇടതുപക്ഷം ക്ലാപ്പന പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്. 15 ൽ 11 സീറ്റിലും ഇടതുപക്ഷം വിജയിക്കുകയായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top