16 April Tuesday

മാലപൊട്ടിക്കൽ: ബിജെപി പ്രാദേശിക നേതാവിനെ നാട്ടുകാർ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021

ഗുരുവായൂർ > ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായെത്തിയ വയനാട് സ്വദേശിയായ യുവതിയെ ആക്രമിച്ച് മാല പൊട്ടിച്ച ബിജെപി പ്രാദേശിക നേതാവിനെ യുവതിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പിടികൂടി. അരിയന്നൂർ പോഴത്ത് സന്തോഷാ (44) ണ് പിടിയിലായത്.

ശനിയാഴ്‌ച‌ പുലർച്ചെ  അ‍ഞ്ചേകാലോടെ കിഴക്കേ നടയിൽ കുടുംബസമേതം എത്തിയ വയനാട് വെള്ളമുണ്ട പന്നിക്കോട്ട് പറമ്പിൽ രാജേഷിന്റെ ഭാര്യ തുഷാരയുടെ മാലയാണ്‌ പൊട്ടിച്ചത്‌. തുഷാര ഇത് ചെറുത്തതോടെ ഇവരെ ആക്രമിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ  ബന്ധുക്കളും കടകളിലെ ജീവനക്കാരും ചേർന്ന് പിടികൂടുകയായിരുന്നു.

വീഴ്‌ചയിൽ തുഷാരയുടെ കാലിലും കൈകളിലും പരിക്കുണ്ട്. സന്തോഷ് കണ്ടാണശേരി പഞ്ചായത്തിൽ ബിജെപിയുടെ സജീവപ്രവർത്തകനും പ്രാദേശിക നേതാവുമാണ്. പ്രതിയെ ചാവക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top