18 April Thursday

ലൈഫ് ഭവന പദ്ധതിയിലേക്ക്‌ അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 9, 2020

കൊച്ചി > ലൈഫ് സമ്പൂർണ്ണ പാർപ്പിട നിർമ്മാണ പദ്ധതിയിലേക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 23 വരെ നീട്ടി.
നിലവിൽ സെപ്‌തംബർ 9 വരെയായിരുന്നു അപേക്ഷിക്കുന്നതിനുള്ള സമയം. എന്നാൽ കോവിഡ്  പശ്ചാത്തലത്തിൽ പല ഗുണഭോക്താക്കൾക്കും അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ രേഖകൾ സംഘടിപ്പിക്കുന്നതിനു കഴിയാതെ വന്ന സാഹചര്യത്തിലാണ് സെപ്റ്റംബർ 23 വരെ സമയം വീണ്ടും നീട്ടി നൽകിയത്. www.life2020.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ്  അപേക്ഷകൾ സമർപ്പിക്കേണ്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top