26 April Friday

എൽഐസി ഓഹരി വിൽപ്പന: കോഴിക്കോട്‌ ജീവനക്കാർ പ്രതിഷേധിച്ച് പണിമുടക്കി

വെബ് ഡെസ്‌ക്‌Updated: Wednesday May 4, 2022

കോഴിക്കോട് മാനഞ്ചിറ എൽഐസി ഓഫീസിൽ നടന്ന പണിമുടക്ക് റാലി സിഐടിയു കോഴിക്കോട്‌ ജില്ലാ ജനറൽ സെക്രട്ടറി പി കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട് > എൽഐസിയുടെ ഓഹരി വില്പനയിൽ പ്രതിഷേധിച്ച് എൽഐസി ജീവനക്കാർ ഇന്ന് 2 മണിക്കൂർ പണിമുടക്കി. രാവിലെ 11.30  മുതൽ 1.30 വരെയാണ്‌ പണിമുടക്കിയത്‌. പണിമുടക്കിയ ജീവനക്കാർ എൽഐസി ഓഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തി. കോഴിക്കോട് ഡിവിഷനു കീഴിലെ 26 യൂണിറ്റിലും ജീവനക്കാർ പണിമുടക്കി.

കോഴിക്കോട് മാനഞ്ചിറ എൽഐസി ഓഫീസിൽ നടന്ന പണിമുടക്ക് റാലി സിഐടിയു കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി പികെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. എൽഐസി - ഐപിഒ എന്നത് എൽഐസി സ്വകാര്യവത്കരണത്തിന്റെ ആദ്യപടിയാണ്.  രാജ്യത്തിന്റെ ഇന്നേവരെയുള്ള വികസനത്തിന്റെ  അവിഭാജ്യ ഘടകമാണ് എൽഐസി.  22 വർഷത്തെ മത്സരത്തിന് ശേഷവും 70 ശതമാനം വിപണി പങ്കാളിത്തം എൽഐസിക്ക് ഉണ്ട്‌ എന്നുള്ളത് ഈ സ്ഥാപനത്തിന്റെ കരുത്തിനെ കാണിക്കുന്നു. ഓഹരി വില്പന രാജ്യത്തിന്റെയും പോളിസി ഉടമകളുടെയും സാധാരണക്കാരുടെയും താത്പര്യത്തിന് എതിരാണ്. അതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്തു ഉയർന്നു വരുന്നുണ്ടെന്നും പി കെ മുകുന്ദൻ പറഞ്ഞു.എൽഐസിഇയു, കോഴിക്കോട് ഡിവിഷൻ ജനറൽ സെക്രട്ടറി ഐ കെ ബിജു അധ്യക്ഷനായി.

മാമ്പറ്റ ശ്രീധരൻ (സിഐടിയു കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌),  പി പി  കൃഷ്ണൻ (വൈസ് പ്രസിഡന്റ്‌, എ ഐ ഐ ഇ എ), രാജേഷ് (ജില്ലാ സെക്രട്ടറി, എൻജിഒ യൂണിയൻ), സി രാജീവൻ (അഖിലെന്ത്യാ ജോയിന്റ് സെക്രട്ടറി, ബിഇഎഫ്ഐ), പി കെ സന്തോഷ്‌ (സംസ്ഥാന പ്രസിഡന്റ്‌, കെഎംഎസ്ആർഎ),  കെ കെ സി പിള്ള (ജനറൽ സെക്രട്ടറി, എൽഐസിപിഎ), ടി കെ വിശ്വൻ (സെൻട്രൽ കമ്മിറ്റി മെമ്പർ, എൽ ഐ സി എ ഒഐ) എന്നിവർ സംസാരിച്ചു. 

കോഴിക്കോട് എൽഐസി ബ്രാഞ്ച് ഒന്നിൽ വി ശശികുമാർ സംസാരിച്ചു. കോഴിക്കോട് എൽഐ സി ബ്രാഞ്ച് രണ്ടിൽ ടിസി ബസന്ത് സംസാരിച്ചു.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top