24 September Sunday

ഫാമിലി പെന്‍ഷന്‍ 30 ശതമാനമായി വര്‍ധിപ്പിക്കുക; എല്‍ഐസി പെന്‍ഷന്‍കാര്‍ പ്രതിഷേധ പ്രകടനം നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Aug 4, 2022

കോഴിക്കോട്> ഫാമിലി പെന്‍ഷന്‍ 30 ശതമാനമായി ആയി വര്‍ധിപ്പിക്കുക, എല്‍ഐസി ബോര്‍ഡ് നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എല്‍ഐസി പെന്‍ഷന്‍കാര്‍ പ്രതിഷേധ പ്രകടനം നടത്തി. ഓള്‍ ഇന്ത്യ ഇന്‍ഷുറന്‍സ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ ആഹ്വാനാമനുസരിച്ചാണ് ഡിവിഷണല്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്.

കോഴിക്കോട് മാനാഞ്ചിറ എല്‍ഐസി ഡിവിഷണല്‍ ഓഫീസിനു മുന്നില്‍ നടന്ന പ്രകടനത്തിന് എ ഭാസ്‌കരന്‍, എപി സുനില്‍ സദാനന്ദ്, പി വേണുഗോപാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം എം കുഞ്ഞികൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി, എ.ഐ.ഐ.പി.എ) നിര്‍വഹിച്ചു.

പി പി കൃഷ്ണന്‍ (വൈസ് പ്രസിഡന്റ്, എ.ഐ.ഐ.ഇ.എ), സജിത്ത് കുമാര്‍ (ഡിവിഷണല്‍ ട്രഷറര്‍, എന്‍. എഫ്.ഐ.എഫ്. ഡബ്‌ളിയൂ.ഐ) എന്നിവര്‍ സംസാരിച്ചു.

എല്‍ഐസിപിഎ ഡിവിഷണല്‍ പ്രസിഡന്റ് സിഎ മാമന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡിവിഷണല്‍ സെക്രട്ടറി കെ.കെ.സി. പിള്ള സ്വാഗതവും വൈസ് പ്രസിഡന്റ് കെ.ബി.രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.

എല്‍ഐസി പെന്‍ഷന്‍കാരുടെ പ്രതിഷേധ പരിപാടിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് എല്‍.ഐ.സി. എംപ്ലോയീസ് യൂണിയന്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. വടകരയില്‍ കെ പി ഷൈനു, ശശിധരന്‍ കൊയിലാണ്ടിയില്‍ ഷാലുരാജ്, ദീപേഷ്  പേരാമ്പ്രയില്‍ പി. സുരേഷ്, പി.പി. ഭാസ്‌കരന്‍ താമരശ്ശേരില്‍ കെ. അബ്ദുറഹിമാന്‍, ബിന്ദു ശങ്കര്‍, രാമനാട്ടുകരയില്‍ ജിതേന്ദ്രന്‍, ബിന്ദു കോഴിക്കോട് ബ്രാഞ്ച് ഒന്നില്‍ എം.എസ്. ശാന്തി, വി. ശശികുമാര്‍ കോഴിക്കോട് ബ്രാഞ്ച് രണ്ടില്‍ ടി. സൂരജ്, ടി സി ബസന്ത് എന്നിവരും അഭിവാദ്യ പ്രകടനത്തിന് നേതൃത്വം നല്‍കി.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top