25 April Thursday

ലൈബ്രറി കോൺഗ്രസ്‌: തദ്ദേശസ്ഥാപന പ്രതിനിധികളുടെ രജിസ്‌ട്രേഷൻ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022

കണ്ണൂർ> ഇന്ത്യൻ ലൈബ്രറി കോൺഗ്രസിലേക്കുള്ള തദ്ദേശസ്ഥാപന പ്രതിനിധികളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം മയ്യിൽ പഞ്ചായത്ത്‌ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്‌ പി പി ദിവ്യ നിർവഹിച്ചു. പഞ്ചായത്തിലെ മുഴുവൻ അംഗങ്ങളുടെയും രജിസ്ട്രേഷൻ തുക പി പി ദിവ്യ ഏറ്റുവാങ്ങി. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ റിഷ്ണ അധ്യക്ഷയായി.

കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി റെജി, മലപ്പട്ടം പഞ്ചായത്ത് പ്രസിഡണ്ട് കെ പി രമണി, ജില്ലാ പഞ്ചായത്തംഗം എൻ വി ശ്രീജിനി, ബ്ലോക്ക് പഞ്ചായത്ത് അംഗം എം വി ഓമന, മയ്യിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ ടി രാമചന്ദ്രൻ, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ പി ജെ അരുൺ, എ കെ ജി ആശുപത്രി ഡയറക്ടർ ബോർഡംഗം എൻ അനിൽകുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ, ലൈബ്രറി കോൺഗ്രസ് രജിസ്ട്രേഷൻ കമ്മിറ്റി ചെയർമാൻ ഡോ. എം സുർജിത്ത്, കൺവീനർ ബിനോയ് മാത്യു, മയ്യിൽ പഞ്ചായത്ത് സെക്രട്ടറി പി ബാലൻ എന്നിവർ സംസാരിച്ചു. 2023 ജനുവരി 1,2,3 തീയതികളിലാണ്‌ കണ്ണൂരിൽ രാജ്യത്തെ പ്രഥമ ലൈബ്രറി കോൺഗ്രസ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top