18 April Thursday

ലെറ്റ്സ് ഗോ ഡിജിറ്റൽ ക്യാമ്പയിൻ ആരംഭിച്ചു

സ്വന്തം ലേഖികUpdated: Friday May 19, 2023

തിരുവനന്തപുരം > സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഡിജിറ്റൽ വിദ്യാഭ്യാസത്തിന് സൗകര്യം ഒരുക്കുവാൻ ഉദ്ദേശിച്ചുള്ള 'ലെറ്റ്സ് ഗോ ഡിജിറ്റൽ' ക്യാമ്പയിൻ ആരംഭിച്ചു. സ്ഥാപനങ്ങളിലെ അധ്യയനം, പഠനം, വിലയിരുത്തൽ, പരീക്ഷ  ഇവയെല്ലാം പൊതുവായ ഒരു ലേണിങ് മാനേജ്മെന്റ് സിസ്റ്റത്തിൽ കൊണ്ടുവരുന്നതിനാണ് ഡിജിറ്റൽ എനേബിൾമെന്റ് ഓഫ് ഹയർ എഡ്യുക്കേഷൻ പദ്ധതി. പ്രവേശനം നേടുന്ന മുഴുവൻ വിദ്യാർഥികളുടെയും വിവരസാങ്കേതിക വിദ്യാധിഷ്‌ഠിത വിവര ശേഖരണത്തിനും സർവകലാശാലാ പ്രവർത്തനങ്ങളിൽ ആധുനിക സാങ്കേതിക വിദ്യ ഏർപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് കേരള റിസോഴ്‌സസ് ഫോർ എഡ്യുക്കേഷൻ അഡ്‌മിനിസ്ട്രേഷൻ ആന്റ് പ്ലാനിങ് പദ്ധതി (കെ-ആർഇഎപി) ഈ അക്കാദമിക വർഷം തുടക്കമാകും.

മികവിന്റെ കേന്ദ്രങ്ങൾ

വിവിധ സർവകലാശാലകളിൽ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോ​ഗമനപാതയിൽ. ഇതിനകം എട്ട് സർവകലാശാലാ വകുപ്പുകളെ വൈജ്ഞാനിക ഗവേഷണ പ്രവർത്തനങ്ങൾക്കായുള്ള ശ്രേഷ്‌ഠ കേന്ദ്രങ്ങളാക്കി (സെന്റർ ഓഫ് എക്‌സലൻസ് ) ഉയർത്താനുള്ള പ്രവർത്തനങ്ങൾ നടത്തി. സർവകലാശാലാ തലത്തിൽ ഗവേഷണഫലങ്ങൾ പ്രയോഗത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനുള്ള ട്രാൻസ്‌ലേഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിച്ച് തുടങ്ങി.  

മറ്റ് പ്രധാന നേട്ടങ്ങൾ

●  വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾ
● എപിജെ അബ്‌ദുൾ കലാം സാങ്കേതിക സർവകലാശാലയ്ക്ക് തിരുവനന്തപുരത്ത് സ്ഥലമേറ്റെടുക്കൽ നടപടികൾ വേ​ഗത്തിൽ നടക്കുന്നു
● നവീന മേഖലകളിൽ കോഴ്‌സുകൾ നടത്തുന്നതിന് അ‍ഞ്ച് വർഷ കാലാവധിയിൽ സർവകലാശാലകൾക്ക് അനുവാദം നൽകി
● സർവകലാശാല ശാലകളിൽ ട്വിന്നിങ് പ്രോഗ്രാമുകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെയും ക്യൂബയിലേയും സർവകലാശാലകൾ തമ്മിൽ  അക്കാദമിക് സഹകരണത്തിലേർപ്പെടാൻ ധാരണയായി
● തദ്ദേശ സ്വയംഭരണ നിർവഹണവുമായി ബന്ധപ്പെട്ട കോഴ്‌സുകൾ വികസിപ്പിച്ച് സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്നതിന് കില, അസാപ്പ് കേരള എന്നീ സ്ഥാപനങ്ങളുമായി ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി ധാരണ പത്രം ഒപ്പിട്ടു
● കേരളത്തിൽ പുതുതായി 485 എൻഎസ്എസ് യൂണിറ്റുകൾ ആരംഭിക്കും
●  പോളിടെക്‌നിക് വിദ്യാർഥികൾക്ക് അപ്രന്റീസ് ട്രെയിനികളെ തെരഞ്ഞെടുത്ത് വ്യത്യസ്ഥ വ്യവസായ മേഖലകളിൽ പരിശീലനം നൽകുന്ന പദ്ധതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top