29 March Friday

അമ്മയെത്തിയില്ല; അവശനിലയിലായ പാപ്പാടിയിലെ പുലിക്കുഞ്ഞ് അകമല വെറ്ററിനറി ആശുപത്രിയില്‍

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022

വടക്കാഞ്ചേരി> അകത്തേത്തറ പഞ്ചായത്തിലെ ഉമ്മിണി പപ്പാടിയിലെ ആള്‍താമസമില്ലാത്ത വീട്ടില്‍നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയ രണ്ട് പുലിക്കുട്ടികളിലൊന്നിനെ അകമല വെറ്ററിനറി ആശുപത്രിയിലെത്തിച്ചു. ഒരു കുഞ്ഞിനെ അമ്മപ്പുലി കൊണ്ടുപോയെങ്കിലും രണ്ടാമത്തെ കുഞ്ഞിനെയെടുക്കാന്‍ പുലി തിരിച്ചെത്തിയിരുന്നില്ല. അവശനിലയിലായതിനെ തുടര്‍ന്നാണ് പുലിക്കുഞ്ഞിനെ അകമലയിലെത്തിച്ചത്.

ചൊവ്വാഴ്ച രാത്രി കൂട്ടില്‍വെച്ച രണ്ടാമത്തെ കുഞ്ഞിനെത്തേടി അമ്മപ്പുലി വീണ്ടുമെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, ഒരു ദിവസം പിന്നിട്ടിട്ടും എത്താതിരുന്നതോടെ പുലിക്കുട്ടിയെ ഡി എഫ് ഒ ഓഫീസിലേക്ക് മാറ്റി. ഇതിനിടെ നിര്‍ത്താതെയുള്ള കരച്ചിലില്‍ ആരോഗ്യനില വഷളായ പുലിക്കുഞ്ഞിന് സംരക്ഷണം നല്‍കാനുള്ള ചുമതല വനം വകുപ്പ് അധികൃതര്‍ ഏറ്റെടുത്തു. വ്യാഴം രാത്രി 9ന് പുലിക്കുട്ടിയെ വടക്കാഞ്ചേരി അകമലയിലെ വെറ്ററിനറി ആശുപത്രിയിലെത്തിച്ചു. ഡോ. ഡേവിസ് അബ്രഹാമിന്റെ നേതൃത്വത്തില്‍ പുലിക്കുട്ടിയെ പരിശോധിച്ച് ആരോഗ്യനില മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top