27 April Saturday

പട്ടയഭൂമി മറ്റ്‌ ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കരുതെന്ന്‌ ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022

കൊച്ചി> ഭൂപതിവ് നിയമപ്രകാരം സർക്കാർ പട്ടയം നൽകിയ ഭൂമി മറ്റ്‌ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലന്ന് ഹെക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. പട്ടയ ഭൂമിയിലെ ക്വാറികൾ  നിർത്താൻ റവന്യു അധികാരികൾക്ക്‌ നടപടി എടുക്കാം. പട്ടയ ഭൂമിയിലുള്ള റിസോർട്ട്, പെട്രോൾ പമ്പ് തുടങ്ങയവയ്ക്കും വിധി ബാധകമാണ്. സർക്കാരിന് ഭൂമി തിരിച്ചെടുക്കാനുള്ള നടപടി തുടരാമെന്നും കോടതി വ്യക്തമാക്കി. ഒരു കൂട്ടം ക്വാറി ഉടമകളുടെയും, മൂന്നാർ മഹിന്ദ്ര ഹോളിഡേയ്‌സ്, സർക്കാർ അപ്പീലുകൾ എന്നിവ പരിഗണിച് ആണ് വിധി.

സർക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണകുറുപ്പ് ഹാജരായി. മറ്റ്‌ ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കുന്നത് കണ്ടെത്തിയാണ് കൈവശക്കാർക്കെതിരെ  സർക്കാർ നടപടികൾ തുടങ്ങിയത്. നടപടി  പൂർത്തിയാക്കി ഭൂമി സർക്കാറിന് തിരിച്ചെടുക്കാം. തുടർന്ന് ഇതര ആവശ്യങ്ങൾക്ക് ഉപായോഗിക്കാൻ അനുവദിക്കാമോ എന്നതടക്കമുള്ള കാര്യങ്ങളിൽ സർക്കാരിന് തീരുമാനമെടുക്കാമെന്നും കോടതി നിർദ്ദേശിച്ചു.
ചീഫ് ജസ്റ്റിസ് എസ് മണികുമാർ ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചിന്റെതാണ് വിധി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top