27 April Saturday

മട്ടന്നൂർ ജുമാ മസ്‌ജിദ്‌ നിർമാണ അഴിമതി ; നേതാക്കളുടെ അറസ്‌റ്റിൽ നാണംകെട്ട്‌ യുഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022


മട്ടന്നൂർ
ജുമാ മസ്‌ജിദ്‌ നിർമാണത്തിന്റെ മറവിൽ കോടികൾ വെട്ടിച്ചതിന്‌ മുസ്ലിംലീഗ്‌ –-കോൺഗ്രസ്‌ നേതാക്കൾ അറസ്‌റ്റിലായതോടെ വിശ്വാസികളുടെ മുന്നിൽ നാണംകെട്ട്‌ യുഡിഎഫ്‌.  മട്ടന്നൂർ ജുമാ മസ്‌ജിദ്‌ കമ്മിറ്റി പ്രസിഡന്റായിരുന്ന മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി, നിലവിലെ പ്രസിഡന്റും കോൺഗ്രസ്‌ മട്ടന്നൂർ മണ്ഡലം പ്രസിഡന്റും മുൻ നഗരസഭാ കൗൺസിലറുമായ എം സി കുഞ്ഞമ്മദ്, ജുമാ മസ്‌ജിദ്‌ കമ്മിറ്റി ജനറൽ സെക്രട്ടറിയായ ലീഗ് നേതാവ് യു മഹറൂഫ്എന്നിവരെയാണ്‌ മട്ടന്നൂർ പൊലീസ് അറസ്റ്റ്‌ ചെയ്തത്.

പള്ളിയുടെ അറ്റകുറ്റപ്പണി നടത്താനായിരുന്നു വഖഫ്‌ ബോർഡിന്റെ അനുമതി. എന്നാൽ, ഇവർ പള്ളി പൊളിച്ച്‌ പുനർനിർമിക്കുകയായിരുന്നു.  പള്ളിയോടുചേർന്നുള്ള സ്ഥലത്ത് ഷോപ്പിങ്‌ കോംപ്ലക്‌സ്‌ നിർമിച്ചും കോടികൾ തട്ടിയതായുമുള്ള പരാതിയിൽ ആഗസ്ത് 29നാണ് മൂന്നുപേർക്കുമെതിരെ മട്ടന്നൂർ പൊലീസ് കേസെടുത്തത്. തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാൻ നിർദേശിച്ച ഹൈക്കോടതി  മൂന്നുപേർക്കും കഴിഞ്ഞ ദിവസം മുൻ‌കൂർജാമ്യം അനുവദിച്ചിരുന്നു.  തെളിവ് ലഭിക്കുകയാണെങ്കിൽ അറസ്റ്റ്‌ ചെയ്യാമെന്നും ഒരു ലക്ഷം രൂപയുടെ ബോണ്ടിൽ ജാമ്യത്തിൽ വിടാമെന്നുമായിരുന്നു മുൻ‌കൂർ ജാമ്യവ്യവസ്ഥ. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനുശേഷം വൈകിട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.  പിന്നീട്‌ മൂവരെയും ജാമ്യത്തിൽ വിട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top